ഛത്തീസ് ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കയ്യില്‍ ചാട്ടവാറുകൊണ്ട് അടിക്കുന്ന വിഡിയോ വൈറല്‍

ഛത്തീസ് ഗഡ്: (www.kvartha.com 15.11.2020) ഛത്തീസ് ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ കയ്യില്‍ ചാട്ടവാറുകൊണ്ട് അടിക്കുന്ന വിഡിയോ വൈറലാകുന്നു. ഒരുതവണ അല്ല നിരവധി പ്രാവശ്യമാണ് അടികൊള്ളുന്നത്. വലതു കൈയ്യില്‍ 6 തവണയെങ്കിലും ചാട്ടകൊണ്ട് അടിച്ചു. 

നവംബര്‍ 15 ന് ഒരു സവിശേഷ പാരമ്പര്യ ചടങ്ങില്‍ പങ്കെടുക്കവെയാണ് ചടങ്ങിന്റെ ഭാഗമായി അദ്ദേഹത്തെ ചാട്ടകൊണ്ട് അടിക്കുന്നത്. ഗോവര്‍ധന്‍ പൂജയുടെ അവസരത്തില്‍ അദ്ദേഹം ദുര്‍ഗ് സന്ദര്‍ശിക്കുകയും ചടങ്ങി ഉദ് ഘാടനം ചെയ്യുകയുമായിരുന്നു. 'മനോഹരമായ' ചടങ്ങിന്റെ വീഡിയോ ട്വീറ്റ് ചെയ്ത അദ്ദേഹം 'എല്ലാവരുടെയും സന്തോഷത്തിനായി' സമര്‍പ്പിക്കുന്നുവെന്നും പറഞ്ഞു. Chhattisgarh CM hit with whip on arm: Watch the video to know why, Chief Minister, Festival, Temple, Video, Religion,Twitter, National

ഗോവര്‍ധന്‍ പൂജയെ തന്റെ റായ്പൂര്‍ വസതിയില്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കുടുംബത്തോടൊപ്പം മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതും സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി പ്രാര്‍ത്ഥിക്കാന്‍ പശുക്കള്‍ക്ക് 'ഖിച്ഡി' നല്‍കുന്നതും അദ്ദേഹം ട്വീറ്റ് ചെയ്തു. വിഡിയോ കാണാം.

Keywords: Chhattisgarh CM hit with whip on arm: Watch the video to know why, Chief Minister, Festival, Temple, Video, Religion,Twitter, National.

Post a Comment

Previous Post Next Post