Follow KVARTHA on Google news Follow Us!
ad

യു പി എസ് സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

യു പി എസ് സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു New Delhi, News, National, Job, Apply, UPSC Application
ന്യൂഡെല്‍ഹി: (www.kvartha.com 14.11.2020) യു പി എസ് സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഗ്രേഡ് -3, അസിസ്റ്റന്റ് പ്രൊഫസര്‍, ട്യൂട്ടര്‍, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ തസ്തികകളിലേക്കായി 35 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു പി എസ് സിയുടെ upsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ മൂന്ന് ആണ്.

പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഗ്രേഡ് 3- ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം-17 ഒഴിവുകള്‍- എം ബി ബി എസ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രിയുണ്ടെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയം, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയാണെങ്കില്‍ 5 വര്‍ഷത്തില്‍ കുറയാത്ത പരിചയം. 

New Delhi, News, National, Job, Apply, UPSC Application, Can apply for posts in UPSC

അസിസ്റ്റന്റ് പ്രൊഫസര്‍/ സീനിയര്‍ ട്യൂട്ടര്‍- ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം- 1 ഒഴിവ്- നഴ്സിങ്ങില്‍ ബിരുദാനന്തര ബിരുദം, രജിസ്റ്റേര്‍ഡ് നഴ്സ്, മിഡ് വൈഫ് ആയിരിക്കണം. 5 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. 

മെഡിക്കല്‍ ഓഫീസര്‍- ഫറാക്ക ബാറേജ് പ്രോജക്ട്, ജലവിഭവ വകുപ്പ്, നദി വികസനം, ഗംഗ പുനരുജ്ജീവിപ്പിക്കല്‍, ജല്‍ശക്തി മന്ത്രാലയം- 2 ഒഴിവുകള്‍. അംഗീകൃത മെഡിക്കല്‍ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രൊഫഷണല്‍ പരിചയവും.

സ്റ്റാഫ് നഴ്സ്- ഫറക്ക ബാരേജ് പ്രോജക്റ്റ്, ജലവിഭവ വകുപ്പ്, നദി വികസന, ഗംഗ പുനരുജ്ജീവന, ജല്‍ ശക്തി മന്ത്രാലയം- 2 ഒഴിവുകള്‍. ഒരു അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള പന്ത്രണ്ടാം ക്ലാസ് ജയം, ജനറല്‍ നഴ്സിങ്ങ് / മിഡ് വൈഫറിയില്‍ ഗ്രേഡ് എ മൂന്ന് വര്‍ഷ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ നഴ്സിങ്ങിലുള്ള ഡിഗ്രി. രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം.

അസിസ്റ്റന്റ് ഡയറക്ടര്‍- ടൂറിസം മന്ത്രാലയം- 13 ഒഴിവുകള്‍- കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍ അല്ലെങ്കില്‍ അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ സെമി- സര്‍ക്കാര്‍ അല്ലെങ്കില്‍ നിയമാനുസൃത അല്ലെങ്കില്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ലിസ്റ്റുചെയ്ത സ്വകാര്യ ഓര്‍ഗനൈസേഷനുകള്‍ എന്നിവിടങ്ങളിലുള്ള പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

Keywords: New Delhi, News, National, Job, Apply, UPSC Application, Can apply for posts in UPSC

Post a Comment