ലിഫ്റ്റിന്റെ കതകിനും ഗ്രില്ലിനും ഇടയില്‍പെട്ട് 5 വയസുകാരന് ദാരുണാന്ത്യം

മുംബൈ: (www.kvartha.com 30.11.2020) ലിഫ്റ്റിന്റെ കതകിനും ഗ്രില്ലിനും ഇടയില്‍ അകപ്പെട്ട അഞ്ചുവയസുകാരന് ദാരുണാന്ത്യം.
ധാരാവി പാല്‍വഡി മേഖലയിലെ കോസി ഷെല്‍റ്റര്‍ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്കു 12.30 മണിയോടെയാണ് അപകടം. മുഹമ്മദ് ഹുസെയ്ഫ സര്‍ഫറസ് ഷെയ്ഖ് ആണ് അപകടത്തില്‍പെട്ടത്.

നാലാം നിലയില്‍ ഇറങ്ങാന്‍ മറ്റു കുട്ടികളോടൊപ്പം കയറിയ ഷെയ്ഖ്, ലിഫ്റ്റ് നിന്നിട്ടും ഇറങ്ങിയില്ല. മറ്റു കുട്ടികള്‍ ഇറങ്ങി. തുടര്‍ന്ന് ലിഫ്റ്റ് മുകള്‍നിലയിലേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ ഇറങ്ങാന്‍ ശ്രമിച്ചു. അതോടെ ലിഫ്റ്റിന്റെ കതകിനും ഗ്രില്ലിനും ഇടയില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു. 
Boy falls to death in lift shaft in Mumbai's Dharaviലിഫ്റ്റില്‍ ഘടിപ്പിച്ച സിസിടിവി ദൃശ്യങ്ങളില്‍ അപകടം പതിഞ്ഞിട്ടുണ്ട്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതാണ് മരണകാരണം.

Keywords: Boy falls to death in lift shaft in Mumbai's Dharavi, Mumbai, News, Local News, Dead, Accidental Death, Child, Hospital, National.

Post a Comment

Previous Post Next Post