Follow KVARTHA on Google news Follow Us!
ad

വസ്ത്രമഴിച്ച് കയ്യേറ്റം ചെയ്യുകയും പിന്നാലെ തല മുണ്ഡനം ചെയ്ത് മര്‍ദ്ദിക്കുകയും ചെയ്തു; മകന്‍ ഒളിച്ചോടി വിവാഹം ചെയ്തതിന് അമ്മയെ ക്രൂരമായി അപമാനിച്ച് മരുമകളുടെ വീട്ടുകാര്‍

Crime, Police, Bihar: Couple elopes in Darbhanga, woman’s family assaults, tonsures man’s mother #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

പട്‌ന: (www.kvartha.com 21.11.2020) മകന്‍ ഒളിച്ചോടി വിവാഹം ചെയ്തതിന് അമ്മയെ ക്രൂരമായി അപമാനിച്ച് മരുമകളുടെ വീട്ടുകാര്‍.  വീട്ടമ്മയെ മരുമകളുടെ വീട്ടുകാര്‍ വസ്ത്രമഴിച്ച് കയ്യേറ്റം ചെയ്തതിന് പിന്നാലെ തല മുണ്ഡനം ചെയ്തു. ബിഹാറിലെ ദര്‍ഭാംഗ ജില്ലയിലാണ് വീട്ടമ്മയ്ക്ക് നേരെ ക്രൂരത അരങ്ങേറിയത്. സ്‌നേഹിച്ച പെണ്‍കുട്ടിയെ രഹസ്യമായി വിവാഹം ചെയ്തതോടെയാണ് ഈ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വീട്ടമ്മയെ ക്രൂരമായി അപമാനിച്ചത്. 

അയല്‍വീട്ടിലെ പെണ്‍കുട്ടിയെയാണ് വീട്ടമ്മയുടെ മകന്‍ വിവാഹം ചെയ്തത്. പിന്നീട് വിവാഹചിത്രങ്ങള്‍  മകന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. അതോടെ മകളുടെ വിവാഹം കഴിഞ്ഞ വിവരം അറിഞ്ഞ് ക്ഷുഭിതരായ പെണ്‍വീട്ടുകാര്‍ സ്ത്രീയുടെ വീട്ടിലെത്തിയാണ് കാട്ടുനീതി നടപ്പാക്കിയത്.

News, National, India, Patna, Bihar, Mother, Son, Crime, Police, Bihar: Couple elopes in Darbhanga, woman’s family assaults, tonsures man’s mother


നവംബര്‍ 14നാണ് മരുമകളുടെ വീട്ടുകാര്‍ വീട്ടമ്മയെ കയ്യേറ്റം ചെയ്തത്. വീട്ടമ്മയ്‌ക്കെതിരായ കയ്യേറ്റം വീഡിയോ എടുത്ത് ഇവര്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. നവംബര്‍ 12നായിരുന്നു വീട്ടമ്മയുടെ മകന്റെ രഹസ്യ വിവാഹം. മരുമകളുടെ വീട്ടുകാര്‍ വീട്ടമ്മയെ ഗ്രാമത്തിലൂടെ വിവസ്ത്രയാക്കി നടത്തിയ ശേഷം ഗ്രാമത്തിന് പുറത്താക്കിയെന്നാണ് ആരോപണം. 

ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ പതിനെട്ടോളം പേര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. പ്രതികളായ രണ്ട് പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനമേറ്റതിന് പിന്നാലെ വീട്ടമ്മയുടെ തല മുണ്ഡനം ചെയ്‌തെന്നും സ്ത്രീകള്‍ അടക്കമുള്ളവരാണ് വീട്ടമ്മയെ ആക്രമിച്ചതെന്നും പോലീസ് വിശദമാക്കുന്നു. എന്നാല്‍ വിവസ്ത്രയാക്കി നടത്തിയെന്ന ആരോപണം പോലീസ് തള്ളിയതായാണ് ടൈംസ് നൗ റിപോര്‍ട്ട് ചെയ്യുന്നത്. 

Keywords: News, National, India, Patna, Bihar, Mother, Son, Crime, Police, Bihar: Couple elopes in Darbhanga, woman’s family assaults, tonsures man’s mother

Post a Comment