Follow KVARTHA on Google news Follow Us!
ad

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍; പരിശീലനം നല്‍കില്ലെന്ന് ഐഎംഎ

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ New Delhi, News, National, Health, Doctor, Central Government
ന്യൂഡെല്‍ഹി: (www.kvartha.com 22.11.2020) ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് പരിശീലനം നല്‍കില്ലെന്നും ആധുനിക വൈദ്യശാസ്ത്രത്തെ പാരമ്പര്യ രീതികളുമായി കൂട്ടിക്കുഴക്കരുതെന്നാണ് നിലപാടെന്നും ഐഎംഎ വ്യക്തമാക്കി. ആയുര്‍വേദ ഡോക്ടര്‍മാര്‍ വേണമെങ്കില്‍ അവരുടേതായ ശസ്ത്രക്രിയാ രീതികള്‍ വികസിപ്പിക്കട്ടെയെന്നും ഐഎംഎ പ്രതികരിച്ചു
 
അശാസ്ത്രീയ തീരുമാനത്തിനെതിരെ ശക്തമായപോരാട്ടം നടത്തുമെന്ന് സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നത്. ജനറല്‍ സര്‍ജറി ഉള്‍പ്പെടെ 34 ശസ്ത്രക്രിയകള്‍ നടത്താനാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ വര്‍ഷങ്ങളായി ഇത്തരം ശസ്ത്രക്രിയകള്‍ ആയുര്‍വേദത്തില്‍ നടക്കുന്നുണ്ടെന്നും ഇപ്പോഴത്തെ വിജ്ഞാപനം ഇത് നിയമപരമാണെന്ന് ഉറപ്പ് വരുത്താന്‍ മാത്രമാണെന്നും സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അറിയിച്ചു.

New Delhi, News, National, Health, Doctor, Central Government, Ayurvedic doctors can perform general surgery, Union govt issues notification

Keywords: New Delhi, News, National, Health, Doctor, Central Government, Ayurvedic doctors can perform general surgery, Union govt issues notification

Post a Comment