മൂന്നാമതും വിവാഹം കഴിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം; വെട്ടുകത്തിയുമായി നിന്ന ഇയാളെ തടയാനെത്തിയ കുടുംബാംഗങ്ങള്‍ക്കും മര്‍ദനം; ഒടുവില്‍ പ്രതി അറസ്റ്റില്‍

ഓയൂര്‍: (www.kvartha.com 29.11.2020) മൂന്നാമതും വിവാഹം കഴിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം. മകന്‍ അറസ്റ്റില്‍. വെളിയം കൊട്ടറ നടുകുന്ന് ചരുവിള വീട്ടില്‍ ശ്രീധരനെ മര്‍ദിച്ച കേസില്‍ മകന്‍ പ്രേംലാല്‍ (37) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് 6.30മണിയോടെയാണ് സംഭവം. രണ്ടു വിവാഹം കഴിച്ച പ്രേംലാല്‍ മൂന്നാം വിവാഹത്തിന് ശ്രമിച്ചത് എതിര്‍ത്തതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു.

മദ്യലഹരിയിലെത്തിയ പ്രേംലാല്‍ വീടിന് സമീപത്ത് വച്ച് ശ്രീധരനെ മര്‍ദിക്കുകയായിരുന്നു. വെട്ടുകത്തിയുമായി നിന്ന ഇയാളെ തടയാനെത്തിയ കുടുംബാംഗങ്ങള്‍ക്കും മര്‍ദനമേറ്റു. Attempt to kill man for resisting  third marriage; Accused was arrested, Kollam, News, Local News, Attack, Police, Arrested, Court, Kerala

സിഐ: വിനോദ് ചന്ദ്രന്‍, എസ് ഐ: രാജന്‍ബാബു, എ എസ് ഐമാരായ രാജേഷ് കുമാര്‍, അനില്‍കുമാര്‍, ഹരികുമാര്‍ എസ് സി പി ഒ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രേംലാലിനെ റിമാന്‍ഡ് ചെയ്തു.

Keywords: Attempt to kill man for resisting  third marriage; Accused was arrested, Kollam, News, Local News, Attack, Police, Arrested, Court, Kerala.

Post a Comment

Previous Post Next Post