ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ സഹോദരന്‍ എ പി ഷറഫുദ്ദീന്‍ കണ്ണൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: (www.kvartha.com 20.11.2020) ബി ജെ പിയുടെ പുതിയ ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിയുടെ സഹോദരന്‍ എ പി ഷറഫുദ്ദീന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും മത്സരിക്കുന്നു. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. അബ്ദുല്ലക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാണ് ഷറഫുദ്ദീന്‍. നാറാത്ത് അബ്ദുല്ലക്കുട്ടിയുടെ വീടിന് സമീപം തന്നെയാണ് ഷറഫുദ്ദീന്‍ താമസിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് എ പി അബ്ദുല്ലക്കുട്ടിയെ ബി ജെ പി ദേശീയ ഉപാധ്യക്ഷനായി നിയമിച്ചത്. കുമ്മനം അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് സി പി എമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തി, അവിടെ നിന്ന് ബി ജെ പിയില്‍ എത്തിയ അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കിയതിനെതിരെ ബി ജെ പിക്കുള്ളില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ട്. AP Sharafuddin, brother of BJP national vice president AP Abdullakutty, is the NDA candidate in Kannur, Kannur, News, BJP, Election, A P Abdullakutty, CPM, Congress, Kerala

അതേസമയം തന്നെ ഉപാധ്യഷനായി തെരഞ്ഞെടുത്തതിന് പിന്നാലെ കേരളത്തില്‍ ബിജെപിക്ക് വലിയ പുരോഗതി ഉണ്ടായെന്ന് എ പി അബ്ദുല്ലക്കുട്ടി അവകാശപ്പെട്ടു. സംസ്ഥാന സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ മുന്നണിപ്പോരാളി ബിജെപിയാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബി ജെ പി നേട്ടമുണ്ടാക്കുമെന്നും അബ്ദുല്ലക്കുട്ടി അവകാശപ്പെട്ടു.

Keywords: AP Sharafuddin, brother of BJP national vice president AP Abdullakutty, is the NDA candidate in Kannur, Kannur, News, BJP, Election, A P Abdullakutty, CPM, Congress, Kerala.

Post a Comment

أحدث أقدم