Follow KVARTHA on Google news Follow Us!
ad

സത്യപ്രതിജ്ഞ ചെയ്തത് ഉറുദു ഭാഷയില്‍; ഹിന്ദുസ്ഥാന്‍ എന്ന പദത്തിന് പകരം ഭാരതം എന്ന വാക്ക് ഉപയോഗിച്ചു; എംഎല്‍എ വിവാദത്തില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍ Patna,Bihar,Bihar-Election-2020,Controversy,MLA,NDA,National,Politics,News,
പാറ്റ് ന: (www.kvartha.com 24.11.2020) ബിഹാര്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചൊല്ലുകയും ഹിന്ദുസ്ഥാന്‍ എന്ന വാക്കിന് പകരം ഭാരതം എന്ന വാക്കു മാത്രമേ പറയൂ എന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്ത എംഎല്‍എ വിവാദത്തില്‍. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം എംഎല്‍എ അഖ്തറുല്‍ ഇമാന്റെ സത്യപ്രതിജ്ഞയാണ് വിവാദത്തിലായത്. ഉറുദു ഭാഷയില്‍ സത്യപ്രതിജ്ഞ ചെയ്യുകയും ഹിന്ദുസ്ഥാന്‍ എന്ന പദത്തിന് പകരം ഭാരതം എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തതിലൂടെയാണ് എം എല്‍ എ വിവാദത്തിലായത്.

സത്യവാചകത്തില്‍ ഹിന്ദുസ്ഥാന്‍ എന്നതിന് പകരം ഭാരതം എന്ന് ഉള്‍പ്പെടുത്തണമെന്ന് ഇമാന്‍ പ്രോടേം സ്പീക്കര്‍ ജീതന്‍ റാം മാഞ്ചിയോട് ആവശ്യപ്പെടുകയും സ്പീക്കര്‍ അനുവദിക്കുകയുമായിരുന്നു. സത്യപ്രതിജ്ഞ ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ എഐഎംഐഎം സംസ്ഥാന പ്രസിഡന്റുകൂടിയായ എംഎല്‍എ ഇക്കാര്യം ആവശ്യപ്പെട്ടു. തുടര്‍ന്ന് അസം ബല്‍ സെക്രട്ടറിയേറ്റ് സെക്രട്ടറിയോട് ഇക്കാര്യത്തില്‍ സ്പീക്കര്‍ വ്യക്തത തേടിയ ശേഷമാണ് അനുവാദം നല്‍കിയത്. ഭരണഘടനയില്‍ 'ഭാരത്' എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സത്യപ്രതിജ്ഞയില്‍ താന്‍ അതുമാത്രമേ ഉപയോഗിക്കുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
AIMIM MLA uses ‘Bharat’ in place of ‘Hindustan’ in oath, Patna,Bihar,Bihar-Election-2020, Controversy, MLA, NDA, National, Politics, News


'ഹിന്ദുസ്ഥാന്‍' എന്ന വാക്ക് ഉച്ഛരിക്കാന്‍ താന്‍ വിസമ്മതിച്ചിട്ടില്ലെന്നും ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന പദം 'ഭാരത്' എന്നതാണെന്നും ഇമാന്‍ പറഞ്ഞു. താന്‍ മുമ്പോട്ട് വെച്ചത് തന്റെ നിര്‍ദേശം മാത്രമാണെന്നും പ്രതിഷേധം അല്ലെന്നും സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എംഎല്‍എ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തില്‍ ഹിന്ദുസ്ഥാന്‍ എന്ന പദമേ ഉപയോഗിച്ചിട്ടില്ല. 

അതുകൊണ്ടു തന്നെ ഭരണഘടനയുടെ പേരില്‍ പ്രതിജ്ഞ എടുക്കുന്നിടത്തോളം കാലം താന്‍ ഭാരത് എന്ന പദമായിരിക്കും ഹിന്ദുസ്ഥാന് പകരം ഉപയോഗിക്കുക എന്നായിരുന്നു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ഹിന്ദുസ്ഥാന്‍ എന്ന പദത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും നമ്മള്‍ വളര്‍ന്നത് ഉത്തേജനം പകരുന്ന കവി ഇഖ് ബാലിന്റെ സാരേ ജഹാംസേ അച്ഛാ..ഹിന്ദുസ്ഥാന്‍ ഹമാര എന്നത് കേട്ടുകൊണ്ടാണല്ലോ എന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം എന്‍ഡിഎ സംഭവത്തെ ഗൗരവമായി എടുക്കുകയും എംഎല്‍എയ്ക്ക് എതിരെ രംഗത്തെത്തുകയും ചെയ്തു. ഹിന്ദുസ്ഥാന്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ പാകിസ്ഥാനിലേക്കോ വേറേതെങ്കിലും നാട്ടിലേക്കോ പോകണമെന്ന് ബിജെപി എംഎല്‍എ നീരജ് സിങ് ബബ്ലു പറഞ്ഞു. ഹിന്ദുസ്ഥാന്‍ എന്ന വാക്ക് പൊതുവേ ഉപയോഗിക്കുന്നതാണെന്നും ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ജെഡിയു എംഎല്‍എ മദന്‍ സാഹ്നിയും പ്രതികരിച്ചു.

Keywords: AIMIM MLA uses ‘Bharat’ in place of ‘Hindustan’ in oath, Patna,Bihar,Bihar-Election-2020, Controversy, MLA, NDA, National, Politics, News.

Post a Comment