Follow KVARTHA on Google news Follow Us!
ad

ഒമാനില്‍ 721 പേര്‍ക്ക് കൂടി കോവിഡ്; 15 മരണം

ഒമാനില്‍ 721 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു Muscat, News, Gulf, World, COVID-19, Trending, Patient, hospital, Treatment
മസ്‌കത്ത്: (www.kvartha.com 22.11.2020) ഒമാനില്‍ 721 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 122,081 ആയി. അതേസമയം ഒമാനില്‍ 15 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ 1380 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. വാരാന്ത്യ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കൂടി കണക്കുകള്‍ ഒരുമിച്ചാണ് ഞായറാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.

കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 863 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,13,269 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 92.8 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 256 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

Muscat, News, Gulf, World, COVID-19, Trending, Patient, hospital, Treatment, 721 new covid cases, 15 deaths reported in Oman

Keywords: Muscat, News, Gulf, World, COVID-19, Trending, Patient, hospital, Treatment, 721 new coronavirus cases, 15 deaths reported in Oman

إرسال تعليق