Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹിയില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ പിടികൂടിയതായി പോലീസ്

Police, Arrested, Kashmir, 2 Suspected Jaish Terrorists Arrested In Delhi, Terror Plot Busted: Cops #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   

ന്യൂഡെല്‍ഹി: (www.kvartha.com 17.11.2020) ഡെല്‍ഹി നഗരത്തില്‍ ആക്രമണത്തിന് പദ്ധിതിയിട്ട ജെയ്ഷെ മുഹമ്മദ് ഭീകരരെ പിടികൂടിയതായി ഡെല്‍ഹി പോലീസ്. സാറായി കലേ ഖാനില്‍ നിന്നാണ് ജമ്മു കശ്മീര്‍ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായത്. ബരാമുള്ള സ്വദേശിയായ അബ്ദുല്‍ ലത്തീഫ് മിര്‍(22), കുപ്വാര സ്വദേശിയായ ബഷീര്‍ അഹമ്മദ് (20)എന്നിവരാണ് പിടിയിലായത്. 
News, National, India, New Delhi, Terror Attack, Police, Arrested, Kashmir, 2 Suspected Jaish Terrorists Arrested In Delhi, Terror Plot Busted: Cops

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ഇവര്‍ പിടിയിലായത്. ഡെല്‍ഹിയില്‍ ആക്രമണം നടത്തി നേപ്പാള്‍ അതിര്‍ത്തി വഴി പാക് അധീന കശ്മീരിലേക്ക് രക്ഷപ്പെടാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 10 തിരയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

Keywords: News, National, India, New Delhi, Terror Attack, Police, Arrested, Kashmir, 2 Suspected Jaish Terrorists Arrested In Delhi, Terror Plot Busted: Cops

إرسال تعليق