കണ്ണൂരില്‍ യുവാക്കള്‍ തമ്മില്‍ കത്തിക്കുത്ത്: പ്രതിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍: (www.kvartha.com 12.10.2020) മദ്യപിച്ചുണ്ടായ വാക്ക് തര്‍ക്കത്തിനിടിയില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റ സംഭവത്തിലെ പ്രതിയെന്നാരോപിച്ചയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍. കണ്ണാടിപ്പറമ്പ് പൂത്തുമ്മല്‍ ഹൗസില്‍ സനോജി (36) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മയ്യില്‍ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ വീട്ടിലാണ് തിങ്കളാഴ്ച രാവിലെയോടെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കുമായി കണ്ണൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

കണ്ണാടിപ്പറമ്പ് ടയര്‍ പീടികയ്ക്ക് സമീപം ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് മദ്യപാനത്തിനിടെ വാക്കേറ്റവും കത്തിക്കുത്തുമുണ്ടായത്. സംഭവത്തില്‍ മയ്യില്‍ കടൂര്‍ കോറലാട്ടെ വിജിത്ത് (35), കണ്ണാടിപ്പറമ്പ് ചവിട്ടിടിപ്പാറയിലെ മണി(47) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇരുവരേയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. 

Kannur, News, Kerala, Youth, Suicide, Treatment, Injured, Police, Case, hospital, Youth committed suicide in Kannur

സനോജിന് പരിക്ക് സാരമല്ലാത്തതിനാല്‍ മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. സംഭവത്തില്‍ മയ്യില്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിവരുന്നതിനിടെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Keywords: Kannur, News, Kerala, Youth, Suicide, Treatment, Injured, Police, Case, hospital, Youth committed suicide in Kannur

Post a Comment

Previous Post Next Post