ചെറുപുഴയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: (www.kvartha.com 18.10.2020) നിര്‍ത്തിയിട്ട കാറിലിടിച്ചു നിയന്ത്രണം വിട്ട കാര്‍ സമീപത്തെ തോട്ടിലേക്ക് വീണു മൂന്നു പേര്‍ക്ക് പരുക്ക്. മലയോര ഹൈവേയില്‍ പാക്കഞ്ഞിക്കാട് ഞായറാഴ്ച്ച സന്ധ്യയ്ക്കു ആറരയോടെയാണു അപകടം. കക്കോട് സ്വദേശിയായ ഹരീശ്, സുധാകരന്‍ കമ്പല്ലൂര്‍ (48), സുമേഷ് കുണ്ടംതടം (38) എന്നിവര്‍ക്കാണു പരുക്കേറ്റത്. ചെറുപുഴ ഭാഗത്തു നിന്നു വരികയായിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിലിടിച്ച പാക്കഞ്ഞിക്കാട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. 

ഓടി കൂടിയ നാട്ടുകാര്‍ കാറില്‍ കുടുങ്ങിയവരെ സാഹസികമായി പുറത്തെടുത്തു ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്നു പരുക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യാശു പത്രിയിയില്‍ പ്രവേശിപ്പിച്ചു..


Keywords:
 

Post a Comment

أحدث أقدم