Follow KVARTHA on Google news Follow Us!
ad

77 തവണ ട്രാഫിക് നിയമം തെറ്റിച്ചതിന് പിഴ 42,500 രൂപ; സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഉടമ.!

Fine, Police, Scooterist slapped with Rs 42,500 fine for 77 traffic violations does his math and walks away! #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർ


ബെംഗളൂരു: (www.kvartha.com 31.10.2020) ഗതാഗതനിയമം ലംഘിച്ചതിന് വെള്ളിയാഴ്ച ബെംഗളൂരുവിലെ മടിവാല ട്രാഫിക് പോലീസ് അരുണ്‍ കുമാറിനെ തടഞ്ഞു നിര്‍ത്തിയതോടെ സംഗതിയാകെ മാറി. അരുണ്‍ കുമാറിന് പോലീസ് നല്‍കിയത് രണ്ട് മീറ്ററോളം നീളമുള്ള രണ്ട് കൊല്ലത്തെ പിഴയുടെ കണക്ക്.

ഹെല്‍മറ്റ് ധരിക്കാത്ത യാത്രക്കാരന്‍, ഉറപ്പിക്കാത്ത നമ്പര്‍ പ്ലേറ്റ്... തുടങ്ങി 77 ഓളം ഗതാഗത നിയമലംഘനങ്ങള്‍. ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കലും ട്രിപ്പിളടിക്കലുമായിരുന്നു അധികവും. രണ്ട് കൊല്ലത്തെ പിഴയായി 42,500 രൂപ മൊത്തം പിഴത്തുക അരുണ്‍കുമാറിന് പോലീസ് എഴുതി നല്‍കി. 

News, National, India, Bangalore, Bike, Travel, Traffic, Traffic Law, Fine, Police, Scooterist slapped with Rs 42,500 fine for 77 traffic violations does his math and walks away!


പിഴ തുക അടക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശിവരാജ് കുമാര്‍ അംഗാദിയും സംഘവും വാഹനം പിടിച്ചെടുത്തു. പിഴയടക്കാനുള്ള നോട്ടിസയക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ സ്‌കൂട്ടര്‍ ലേലത്തില്‍ വില്‍ക്കുമെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ വിറ്റാല്‍ 30,000 രൂപ പോലും കിട്ടാത്ത വെറുമൊരു സെക്കന്‍ഡ് ഹാന്‍ഡ് സ്‌കൂട്ടറിന് ഫൈന്‍ അടയ്ക്കുന്നതില്‍ ഒരര്‍ഥവുമില്ലെന്ന് അരുണ്‍ കുമാര്‍.

Keywords: News, National, India, Bangalore, Bike, Travel, Traffic, Traffic Law, Fine, Police, Scooterist slapped with Rs 42,500 fine for 77 traffic violations does his math and walks away!

Post a Comment