Follow KVARTHA on Google news Follow Us!
ad

സൗദി അറേബ്യയിലെ സ്വകാര്യ കമ്പനികള്‍ തൊഴിലാളികളുടെ താമസ വിശദാംശങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കണം

Address, Covid-19, Private companies in Saudi Arabia should submit workers accommodation details to ministry #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
റിയാദ്: (www.kvartha.com 13.10.2020) സൗദി അറേബ്യയിലെ സ്വകാര്യ കമ്പനികള്‍ തൊഴിലാളികളുടെ താമസ വിശദാംശങ്ങള്‍ തൊഴില്‍ (മാനവ വിഭവശേഷി സാമൂഹിക വികസന) മന്ത്രാലയത്തിന് നല്‍കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. 2021 ജനവുരി ഒന്നിന് മുമ്പ് 'ഈജാര്‍' സംവിധാനത്തില്‍ ജോലിക്കാരുടെ താമസ വിവരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയത്തിന് സ്ഥാപനങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ താമസ കെട്ടിടത്തിന്റെ അഡ്രസ്സിന് പുറമെ താമസ സൗകര്യങ്ങളുടെ മറ്റ് വിശദാംശങ്ങളും ഉള്‍പ്പെടുത്തണം

News, World, Gulf, Saudi Arabia, Riyadh, Labour, Ministry, Address, Covid-19, Private companies in Saudi Arabia should submit workers accommodation details to ministry


ജോലിക്കാരുടെ താമസ കെട്ടിടം ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്. നാഷനല്‍ അഡ്രസ്, ഈജാര്‍ തുടങ്ങിയ സംവിധാനങ്ങളിലെ വിവരങ്ങള്‍ ദേശീയ ഡാറ്റ സെന്ററുമായി ഓണ്‍ലൈനില്‍ ബന്ധിപ്പിക്കും. താമസ കെട്ടിടങ്ങള്‍ വാടകക്കെടുത്തവരോടും തങ്ങളുടെ വാടക എഗ്രിമെന്റുകള്‍ ഈജാര്‍ വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് റിയല്‍ എസ്റ്റേറ്റ് ഓഫീസുകളും ആവശ്യപ്പെടുന്നുണ്ട്. 

കോവിഡ് സാഹചര്യത്തില്‍ ജോലിക്കാരുടെ താമസ സൗകര്യം വിലയിരുത്താന്‍ തൊഴില്‍ മന്ത്രാലയം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയുരുന്നു. ഈ സമിതിയുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

Keywords: News, World, Gulf, Saudi Arabia, Riyadh, Labour, Ministry, Address, Covid-19, Private companies in Saudi Arabia should submit workers accommodation details to ministry

Post a Comment