തലശേരി: (www.kvartha.com 25.10.2020) കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പിലെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സയ്യിദ് സലാഹുദ്ദീന്‍ വധക്കേസില്‍ നാല് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. കണ്ണവം സ്വദേശി അശ്വിന്‍, കോളയാട് സ്വദേശി രാഹുല്‍, ചെണ്ടയാട് സ്വദേശി മിഥുന്‍, മൊകേരി സ്വദേശി യാദവ് എന്നിവരാണ് അന്വേഷണസംഘത്തിന്റെ പിടിലായത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായ പ്രതികളെന്ന് കേസന്വേഷിക്കുന്ന കണ്ണവം പോലീസ് വ്യക്തമാക്കി.ഈ കേസില്‍ നേരത്തെ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. സെപ്റ്റംബര്‍ 8നാണ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തുവെച്ച് കാറില്‍ വരികയായിരുന്ന സലാഹുദ്ദീന്റെ കൊലയാളി സംഘത്തിന്റെ ബൈക്ക് ഇടിപ്പിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സഹോദരിമാരുടെ കണ്‍മുന്നില്‍ വെച്ചാണ് സലാഹുദ്ദീന് വെട്ടേറ്റത്. എ ബി വി പി പ്രവര്‍ത്തകര്‍ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്‍. സലാഹുദ്ദീന് ഒപ്പമുണ്ടായിരുന്ന സഹോദരി റായിദയുടെ മൊഴി അന്വേഷണത്തില്‍ നിര്‍ണ്ണായകമായതായി പൊലീസ് പറഞ്ഞു.
Keywords: Thalassery, News, Kannur, Case, Arrest,investigation-report, Police, attack, Murder, Car, Popular Front activist killed: Four Sangaparivar workers arrested