Follow KVARTHA on Google news Follow Us!
ad

കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന് വ്യാജ പ്രചാരണം; കൊയിലാണ്ടി താലൂക്കില്‍ ഗ്ലൂക്കോസ് ലായനിയുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം

Sales, Doctor, Fake, People make a beeline for fake Covid medicine, drugs controller intervenes #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com 22.10.2020) കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന വ്യാജ കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന് വ്യാജ പ്രചാരണം; കൊയിലാണ്ടി താലൂക്കില്‍ ഗ്ലൂക്കോസ് ലായനിയുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം വ്യാപകമായതോടെ കൊയിലാണ്ടി താലൂക്കില്‍ ഗ്ലൂക്കോസ് ലായനിയുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം. ഡ്രഗ്‌സ് കണ്ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ ചെറിയ കുപ്പികളിലാക്കിയുള്ള ഗ്ലൂക്കോസ് വില്‍പന കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി.

25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ഡെക്‌സ്‌ട്രോസ് 25 എന്ന മരുന്നിന്റെ ബോട്ടിലുകള്‍ പൊട്ടിച്ച് ചെറിയ കുപ്പികളിലാക്കി വില്‍പ്പന നടത്തിയതായാണ് ജില്ല ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അധികൃതര്‍ കണ്ടെത്തിയത്. മരുന്നുകളുടെ കൂട്ട് ഉണ്ടാക്കാനുള്ള ലൈസന്‍സിന്റെ മറവിലായിരുന്നു ഇതെന്ന് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ഗ്‌ളൂകോസ് ലായനിയുടെ വില്‍പ്പന നിരോധിച്ചത്.

News, Kerala, State, Kozhikode, Drugs, Health, Sales, Doctor, Fake, People make a beeline for fake Covid medicine, drugs controller intervenes


25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ലായനി രണ്ട് നേരം മൂക്കില്‍ ഒഴിച്ചാല്‍ കോവിഡിനെ പ്രതിരോധിക്കാനാകുമെന്ന അവകാശ വാദവുമായി ആരോഗ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറായ കൊയിലാണ്ടിയിലെ ഇ എന്‍ ടി ഡോക്ടര്‍ ഇ സുകുമാരന്‍ രംഗത്ത് എത്തയതോടെയാണ് ജില്ലയില്‍ ഗ്ലൂക്കോസ് ലായനി വില്‍പ്പന വ്യാപകമായെന്ന് കാണിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന് പരാതി നല്‍കിയിരുന്നു. പരിശോധനയില്‍ കൊയിലാണ്ടിയില്‍ വ്യാപകമായി ഗ്ലൂക്കോസ് ലായനി ചെറിയ കുപ്പികളിലാക്കി വില്‍ക്കുന്നത് വ്യക്തമായി. 

വരും ദിവസങ്ങളിലും ജില്ലയില്‍ കര്‍ശന പരിശോധന തുടരാനാണ് തീരുമാനം.

Keywords: News, Kerala, State, Kozhikode, Drugs, Health, Sales, Doctor, Fake, People make a beeline for fake Covid medicine, drugs controller intervenes

إرسال تعليق