Follow KVARTHA on Google news Follow Us!
ad

ഇടുക്കിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

#കേരള വാര്‍ത്തകള്‍, #ഇന്നത്തെ വാര്‍ത്തകള്‍ Thodupuzha,News,Molestation,Crime,Criminal Case,Police,Arrested,Suicide Attempt,Dead,Obituary,Kerala,
തൊടുപുഴ: (www.kvartha.com 31.10.2020) ഇടുക്കിയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. ഇടുക്കി നരിയമ്പാറയില്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ശുചിമുറിയില്‍ വെച്ച് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച 17വയസ്സുകാരിയായ ദളിത് പെണ്‍കുട്ടി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ മനു മനോജാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് പ്രതിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒക്ടോബര്‍ 22നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ അയല്‍വാസിയും ഡി വൈ എഫ് ഐ പ്രവര്‍ത്തകനുമായ മനുവിനെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.Molest victim tries to commit suicide in Idukki died, Thodupuzha, News, Molestation, Crime, Criminal Case, Police, Arrested, Suicide Attempt, Dead, Obituary, Kerala

65 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് തിരുവനനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ വീണ്ടും മോശമാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

Keywords: Molest victim tries to commit suicide in Idukki died, Thodupuzha, News, Molestation, Crime, Criminal Case, Police, Arrested, Suicide Attempt, Dead, Obituary, Kerala.

Post a Comment