യൂട്യൂബ് വഴി അപവാദപ്രചരണം: എം ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്

തൃശൂര്‍: (www.kvartha.com 11.10.2020) ഗായകന്‍ എം ജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസ്. യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന പരാതിയിലാണ് പാറളം പഞ്ചായത്തിലെ വിദ്യാര്‍ഥികളുടെ പേരില്‍ ചേര്‍പ്പ് പൊലീസ് കേസെടുത്തത്. ഒരു സ്വകാര്യ ചാനലില്‍ നടന്ന സംഗീതപരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്ന ആരോപണമാണ് ഇവര്‍ വീഡിയോയില്‍ ആരോപിച്ചത്. 

കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍ ഇവര്‍ പോയെങ്കിലും രക്ഷിതാക്കള്‍ പരാതി ഇല്ലെന്ന് അറിയിച്ചു. ഇതേത്തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവര്‍ ഇട്ടിരുന്നു. എന്നാല്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ വീഡിയോ കണ്ടിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് എം ജി ശ്രീകുമാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

Thrissur, News, Kerala, Students, Case, Police, Complaint, Singer, MG Sreekumar, Social media, MG Sreekumar files case against students for defaming him through social media

Keywords: Thrissur, News, Kerala, Students, Case, Police, Complaint, Singer, MG Sreekumar, Social media, MG Sreekumar files case against students for defaming him through social media

Post a Comment

Previous Post Next Post