ദുബൈയില്‍ വീണ്ടും മലയാളിക്ക് കോടികളുടെ സൗഭാഗ്യം;10 വര്‍ഷമായി ടിക്കറ്റെടുക്കുന്നു, ഇത്തവണ ഭാഗ്യം കൂടെ പോന്നു

ദുബൈ: (www.kvartha.com 22.10.2020) ദുബൈയില്‍ വീണ്ടും മലയാളിക്ക് കോടികളുടെ സൗഭാഗ്യം. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പിലാണ് ലക്ഷം യുഎസ് ഡോളര്‍(7 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്. 10 വര്‍ഷമായി ടിക്കറ്റെടുക്കുന്ന ദുബൈയില്‍ ജോലി ചെയ്യുന്ന 46കാരനായ അനൂപ് പിള്ളയ്ക്കാണ് ബംബറടിച്ചത്. 

21 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന അനൂപ് ഓണ്‍ലൈന്‍ വഴി ഒക്ടോബര്‍ നാലിനെടുത്ത 341 സീരീസിലെ 4512 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് കോടീശ്വരനായി മാറിയത്. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ മാനേജരാണ് അനൂപ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

സമ്മാനം ലഭിച്ചതില്‍ സന്തോഷവാനായ അനൂപ് ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Malayalees are lucky to have crores of rupees in Dubai again; they have been buying tickets for 10 years, this time with luck

ഓരോ സീരീസിലും 5,000 ടിക്കറ്റുകള്‍ വീതം വില്‍ക്കുന്ന ദുബൈ ഡ്യൂട്ടി ഫ്രീ തന്നെപ്പോലുള്ളവര്‍ക്ക് വിജയം നേടാന്‍ മികച്ച അവസരമാണ് വഴിതുറന്ന് നല്‍കുന്നതെന്ന് അനൂപ് പറഞ്ഞു. 

ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ പ്രൊമോഷന്‍ ആരംഭിച്ച 1999ന് ശേഷം ഒരു മില്യന്‍ ഡോളര്‍ സ്വന്തമാക്കുന്ന 169-ാമത്തെ ഇന്ത്യക്കാരനാണ് അനൂപ്.Keywords: Dubai, Gulf, Crore, Malayalee, Top-Headlines, Trending, Malayalees are lucky to have crores of rupees in Dubai again; they have been buying tickets for 10 years, this time with luck
< !- START disable copy paste -->

Post a Comment

Previous Post Next Post