Follow KVARTHA on Google news Follow Us!
ad

പ്രതിസന്ധികളെ ഡ്രിബിള്‍ ചെയ്ത് ഗോള്‍വല നിറച്ച് മുന്നേറിയ കെ പി രാഹുലിന് തലചായ്ക്കാന്‍ വീടൊരുങ്ങി; താക്കോല്‍ദാനം ഞായറാഴ്ച വൈകുന്നേരം കായിക മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും

#കേരള വാര്‍ത്തകള്‍, #ഇന്നത്തെ വാര്‍ത്തകള്‍, kasaragod,News,House,Football Player,Football,Sports,Kerala,
കാസര്‍കോട്: (www.kvartha.com 31.10.2020) പ്രതിസന്ധികളെ ഡ്രിബിള്‍ ചെയ്ത് ഗോള്‍വല നിറച്ചു മുന്നേറിയ കെ പി രാഹുലിന് തലചായ്ക്കാന്‍ വീടൊരുങ്ങി. കായിക വകുപ്പിന്റെ കരുതലിലാണ് സന്തോഷ് ട്രോഫി കിരീടനേട്ടക്കാരന്റെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത്. വീടിന്റെ താക്കോല്‍ദാനം ഞായറാഴ്ച വൈകുന്നേരം കായിക മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും.

സന്തോഷ് ട്രോഫി ഫൈനലില്‍ ഉള്‍പ്പടെ ഗോള്‍ നേടി ശ്രദ്ധേയനായ താരമായിരുന്നു രാഹുല്‍. കിരീടവുമായി എത്തിയപ്പോഴാണ് നിര്‍ധനകുടുംബാംഗമായ രാഹുലിന്റെ പ്രശ്‌നങ്ങള്‍ പുറംലോകം അറിഞ്ഞത്. താര്‍പ്പായ വെച്ചുകെട്ടിയ ഓലപ്പുരയിലായിരുന്നു രാഹുല്‍ അടക്കമുള്ള നാലംഗ കുടുംബം കഴിഞ്ഞിരുന്നത്. ഇതറിഞ്ഞ ഉടന്‍ രാഹുലിന് വീട് നിര്‍മിച്ച് നല്‍കാന്‍ കായിക വകുപ്പ് തീരുമാനിച്ചു. വീടിനായി 15 ലക്ഷം രൂപ അനുവദിച്ചു. നാട്ടുകാരനായ അമ്പുകുഞ്ഞി കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കി.KP Rahul's house is ready; Sports Minister EP Jayarajan will hand over the keys on Sunday evening, Kasaragod, News, House, Football Player, Football, Sports, Kerala

കഴിഞ്ഞ ഡിസംബറില്‍ വീടിന് കുറ്റിയടിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും എട്ടു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി. അഞ്ച് സെന്റില്‍ 1200 ചതുരശ്ര അടിയില്‍ രണ്ട് മുറിയുള്ള വീട് ഒരുക്കി. രണ്ട് മുറി, ഹാള്‍, അടുക്കള, എന്നിവ അടങ്ങുന്നതാണ് വീട്. വീട്ടുപകരണങ്ങള്‍ വിവിധ സ്ഥാപനങ്ങളും വ്യക്തികളും നല്‍കാമെന്ന് അറിയിച്ചിട്ടുള്ളതായി വീട് നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ടി വി ബാലന്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ വിദ്യാഭ്യാസവകുപ്പില്‍ രാഹുലിന് ജോലിയും ലഭിച്ചിരുന്നു. സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരളാ ടീമിലെ ജോലിയില്ലാതിരുന്ന താരങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. താരങ്ങള്‍ക്ക് പാരിതോഷികമായി അന്ന് രണ്ട് ലക്ഷം രൂപയും അനുവദിച്ചിരുന്നു. കായിക താരങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കി മുന്നേറുന്ന സര്‍ക്കാര്‍ കായികരംഗത്തെ അടിസ്ഥാന വികസനത്തിലും ചരിത്രം കുറിക്കുകയാണ്.

രാഹുലിന്റെ വീടെന്ന സ്വപ്നം അതിവേഗം യാഥാര്‍ഥ്യമാക്കാന്‍ നാട്ടുകാരും ഉത്സാഹിച്ചു. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്‍, സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ അംഗവും വീട് നിര്‍മാണ കമ്മിറ്റി കണ്‍വീനറുമായ ടി വി ബാലന്‍, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ മാസ്റ്റര്‍, എഞ്ചിനിയര്‍ സനിത്ത് തുടങ്ങിയവരുടെ പ്രവര്‍ത്തനം വീട് നിര്‍മാണം വേഗത്തിലാക്കി.

Keywords: KP Rahul's house is ready; Sports Minister EP Jayarajan will hand over the keys on Sunday evening, Kasaragod, News, House, Football Player, Football, Sports, Kerala.

Post a Comment