Follow KVARTHA on Google news Follow Us!
ad

കരിപ്പൂര്‍ വിമാനപകടത്തിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

Kozhikode, News, കരിപ്പൂര്‍ വിമാനപകടത്തിലെ Kerala, Hospital, District Collector, Plane, Aster MIMS, Appreciation, Karipur plane crash, Rescuers
കോഴിക്കോട്: (www.kvartha.com 17.10.2020) കരിപ്പൂര്‍ വിമാനപകടത്തിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്. ലോക ട്രോമ ദിനത്തിലാണ് 2020 ല്‍ രാജ്യത്തെ ഏറ്റവും വലിയ ട്രോമയായ കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാദൗത്യത്തിന് നേതൃത്വം വഹിച്ച കോഴിക്കോട് ജില്ലാ കലക്ടര്‍, മലപ്പുറം ജില്ലാ കലക്ടര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, നാട്ടുകാര്‍ തുടങ്ങിയവരെ ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ആദരപത്രം നല്‍കി ആദരിച്ചത്. 

ster MIMS' appreciation to Karipur plane crash rescuers


മലബാറിന്റെ നന്മയും സഹായ മനസ്തിതിയുമാണ് ഈ വലിയ അപകടത്തെ കൂടുതല്‍ വലിയ ദുരന്തമായി മാറാതെ കാത്തത് എന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവു പറഞ്ഞു. ഔചിത്യബോധത്തോട് കൂടിയുള്ള ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും ഇടപെടലുകള്‍ എത്ര പ്രശംസിച്ചാലും മതിയാവുന്നതല്ലെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ഗോപാലകൃഷ്ണന്‍ ഐ എ എസ് പറഞ്ഞു.

ടാക്‌സി ഡ്രൈവര്‍മാര്‍ക്കുവേണ്ടിയുള്ള സ്‌നേഹോപഹാരം സിദ്ദിഖ്, നാട്ടുകാരായ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള സ്‌നേഹോപഹാരം സുരേഷ് ഇ പി എന്നിവര്‍ ഏറ്റുവാങ്ങി. കോഴിക്കോട് ആസ്റ്റര്‍ മിംസിന് വേണ്ടി ഡോ. പ്രദീപ് കുമാര്‍ (ഓര്‍ത്തോപീഡിക് വിഭാഗം മേധാവി, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഡോ. വേണുഗോപാലന്‍ പി പി(എമര്‍ജന്‍സി വിഭാഗം മേധാവി, ആസ്റ്റര്‍ മിംസ് കോഴിക്കോട്) എന്നിവര്‍ ഉപഹാരങ്ങള്‍ കൈമാറി.








Keywords: Kozhikode, News, Kerala, Hospital, District Collector, Plane, Aster MIMS, Appreciation, Karipur plane crash, Rescuers, Kozhikode Aster MIMS' appreciation to Karipur plane crash rescuers

Post a Comment