Follow KVARTHA on Google news Follow Us!
ad

കെ എം ഷാജി എം എല്‍ എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നവംബറില്‍ ചോദ്യം ചെയ്യും

KM Shaji will be questioned by the Enforcement Directorate in November
വളപട്ടണം: (www.kvartha.com 21.10.2020) അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് കോഴ വാങ്ങിയ സംഭവത്തില്‍ കെ എം ശാജി എം എല്‍ എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്ത മാസം 10 ന് ചോദ്യം ചെയ്യും. കോഴിക്കോട് ഇ ഡി നോര്‍ത്ത് സോണ്‍ ഓഫീസിലായിരിക്കും ചോദ്യം ചെയ്യല്‍. കെ എം ശാജി എം എല്‍ എ ഉള്‍പ്പെടെ 30 പേര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച നോട്ടീസ് നല്‍കിയിരുന്നു. 

KM Shaji will be questioned


മുസ്ലിം ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയില്‍ നിന്ന് ഇ ഡി ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു. നൗഷാദ് പൂതപ്പാറയ്‌ക്കൊപ്പം സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, പി ടി എ ഭാരവാഹികള്‍, സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സി പി എം നേതാവ് കുടുവന്‍ പത്മനാഭന്‍ എന്നിവര്‍ക്കും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതായാണ് വിവരം. 

ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് കെ എം ശാജി അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നാണ് വിജിലന്‍സ് എഫ് ഐ ആര്‍. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും എഫ് ഐ ആറില്‍ പറയുന്നുണ്ട്. എം എല്‍ എയ്‌ക്കെതിരെ വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറിലുണ്ട്.


Keywords: Questioned, Enforcement, School, Kozhikode, Muslim-League, News, Kerala, KM Shaji, KM Shaji will be questioned by the Enforcement Directorate in November.
  

Post a Comment