Follow KVARTHA on Google news Follow Us!
ad

സ്വര്‍ണക്കടത്ത് കേസ്; പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവ് ലഭിച്ചതായി കസ്റ്റംസ്

#കേരളവാര്‍ത്തകള്‍, #ഇന്നത്തെ വാര്‍ത്തകള്‍,Kochi,News,Politics,Trending,Customs,Court,Arrest,Kerala
കൊച്ചി: (www.kvartha.com 18.10.2020) സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനുള്ള ബന്ധത്തെക്കുറിച്ച് കസ്റ്റംസിനു കൂടുതല്‍ തെളിവു ലഭിച്ചു. ജൂലൈ അഞ്ചിനു സ്വര്‍ണക്കടത്ത് പിടിച്ച ശേഷം, കേസിലെ പ്രതി സന്ദീപ് നായരുമായി ബന്ധപ്പെട്ടെന്ന സാക്ഷിമൊഴി കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യം ശിവശങ്കര്‍ കഴിഞ്ഞദിവസം നടന്ന ചോദ്യം ചെയ്യലില്‍ നിഷേധിച്ചിരുന്നു. മറ്റൊരു പ്രതി കെടി റമീസിനൊപ്പമുള്ള ഫോട്ടോ കാണിച്ചപ്പോള്‍ അത് യഥാര്‍ഥമല്ലെന്നായിരുന്നു മറുപടി.

ഔദ്യോഗിക യാത്രകള്‍ക്ക് സ്വകാര്യ പാസ്‌പോര്‍ട്ടും ടൂറിസ്റ്റ് വിസയും ഉപയോഗിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണെന്നു ശിവശങ്കര്‍ വിശദീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാത്ത യാത്രകളുടെ മുഴുവന്‍ ചെലവും വഹിച്ചതു സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കസ്റ്റംസിനു മൊഴി നല്‍കി. എന്നാല്‍ ഈ വാദങ്ങള്‍ തെളിയിക്കാനുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നു കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.Investigation officials are in possession of some strong evidence against M Sivasankar, Kochi, News, Politics, Trending, Customs, Court, Arrest, Kerala

ശിവശങ്കറിനു സ്വപ്ന ഐഫോണ്‍ സമ്മാനിച്ചിരുന്നുവെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പനാണ് ഫോണ്‍ സ്വപ്നയ്ക്കു നല്‍കിയതെന്നും കസ്റ്റംസ് കണ്ടെത്തി. എന്നാല്‍, സ്വപ്നയ്ക്കു കൈമാറിയെന്നു സന്തോഷ് ഈപ്പന്‍ പറഞ്ഞ അഞ്ച് ഐ ഫോണുകളില്‍പ്പെട്ടതാണോ ഇതെന്നു വ്യക്തമല്ല.

അതിനിടെ മതഗ്രന്ഥങ്ങള്‍ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത ശേഷം പുറത്തു വിതരണം ചെയ്തതില്‍ ശിവശങ്കറിനു പങ്കില്ലെന്നു വ്യക്തമായിട്ടുണ്ട്.

ഈന്തപ്പഴം അനാഥാലയങ്ങളില്‍ വിതരണം ചെയ്തതു തന്റെ നിര്‍ദേശപ്രകാരമാണെന്നു കസ്റ്റംസിനോടു ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസില്‍ ശിവശങ്കറില്‍നിന്നു പിഴ ഈടാക്കാനാണു കസ്റ്റംസ് തീരുമാനം.

സ്വര്‍ണക്കടത്തു കേസിന് അനുബന്ധമായി കസ്റ്റംസ് റജിസ്റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ കേസാണു ഡോളര്‍ കടത്തിന്റേത്. മുന്‍പ് ഈന്തപ്പഴം, മതഗ്രന്ഥം ഇറക്കുമതി കേസുകളിലും എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഡോളര്‍ കടത്തു കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് പ്രതി (റെസ്‌പോണ്ടന്റ്) ആക്കിയിട്ടില്ല. കസ്റ്റംസ് നിയമപ്രകാരം, കേസില്‍ പങ്കുണ്ടെന്നു സംശയിക്കുന്നയാളുടെ (പഴ്‌സന്‍ ഓഫ് ഇന്ററസ്റ്റ്) മൊഴിയെടുത്ത ശേഷമേ പ്രതി ചേര്‍ക്കണോയെന്നു തീരുമാനിക്കൂ.

അതിനിടെ ശിവശങ്കറുമായി ബന്ധപ്പെട്ട ഇഡി കേസില്‍ ഉണ്ടായ തിരിച്ചടി ഇനിയുണ്ടാകരുതെന്നു കസ്റ്റംസിനു കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദ്യംചെയ്യലിനു ഹാജരാകാമെന്നു പറഞ്ഞ ശേഷം ഹാജരാകാതെ ശിവശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടുകയായിരുന്നു. കോടതി മറുപടി ആരാഞ്ഞപ്പോള്‍ ഇഡി സാവകാശം ചോദിച്ചു. ഇതോടെയാണ് കോടതി 23 വരെ അറസ്റ്റ് തടഞ്ഞത്. ഡോളര്‍ കടത്തു കേസില്‍ ഇത്തരം പഴുതുകള്‍ ഉണ്ടാകരുതെന്നാണു നിര്‍ദേശം.

ഡോളര്‍ കടത്തിയത് യുഎഇ കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന ഖാലിദ് അലി ഷൗക്രിയുടെ നേതൃത്വത്തിലായിരുന്നുവെന്നും സ്വപ്ന സുരേഷിന്റെയും പി എസ് സരിത്തിന്റെയും സഹായം ലഭിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രൂപ ഡോളറാക്കി മാറ്റിയതില്‍ ശിവശങ്കറിനു പങ്കുണ്ടോയെന്നാണു കസ്റ്റംസ് അന്വേഷിക്കുന്നത്.

ജയിലിലുള്ള സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും അനുമതിക്കായി കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശിച്ച ഭേദഗതികള്‍ വരുത്തി തിങ്കളാഴ്ച പുതിയ അപേക്ഷ നല്‍കും.

Keywords: Investigation officials are in possession of some strong evidence against M Sivasankar, Kochi, News, Politics, Trending, Customs, Court, Arrest, Kerala.  

Post a Comment