Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈനില്‍ പൂച്ചക്കുഞ്ഞിന് ഓര്‍ഡര്‍ ചെയ്തപ്പോള്‍ 'പുലിവാല്' പിടിച്ച് ദമ്പതികള്‍; അരുമ മൃഗത്തിന് പകരം കിട്ടിയത് പ്രതീക്ഷിക്കാത്ത മറ്റൊന്ന്, സംഭവം ഇങ്ങനെ

Cub, Animals, Police, Arrest, French couple wanted to get Savannah cat as pet, ended up mistakenly purchasing tiger cub #ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത
ലെ ഹവാരെ: (www.kvartha.com 12.10.2020) ഓണ്‍ലൈനില്‍ പൂച്ചക്കുഞ്ഞിന് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ശരിക്കും 'പുലിവാല്' പിടിച്ച് ദമ്പതികള്‍. പൂച്ചയെ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ദമ്പതികള്‍ക്ക് കിട്ടിയത് കടുവക്കുഞ്ഞിനെ. വന്‍തുക നഷ്ടമായി പറ്റിക്കപ്പെട്ടത് മാത്രമല്ല വന്യജീവികളെ കടത്താന്‍ കൂട്ട് നിന്നതിന് ദമ്പതികള്‍ പോലീസിന്റെ പിടിയിലുമായി. ഓമന പൂച്ചയെ വാങ്ങാനായി ദമ്പതികള്‍ ചെലവിട്ടത് അഞ്ച് ലക്ഷം രൂപയിലധികമാണ്. 

News, World, Social Network, French, Couples, Purchase, Mistake, Cat, Cub, Animals, Police, Arrest, French couple wanted to get Savannah cat as pet, ended up mistakenly purchasing tiger cub


2018ലാണ് സാവന്ന വിഭാഗത്തിലുള്ള പൂച്ച കുഞ്ഞിനെ ഫ്രാന്‍സിലെ ലെ ഹവാരെയിലുള്ള ദമ്പതികള്‍ ഓര്‍ഡര്‍ ചെയ്ത് കടുവക്കുഞ്ഞിനെ കിട്ടിയത്. ഓണ്‍ലൈനിലൂടെയാണ് ഫ്രെഞ്ച് ദമ്പതികള്‍ ഇതിനെ വാങ്ങിയത്. എന്നാല്‍ ഇത്തരം പൂച്ചകള്‍ മറ്റ് പൂച്ചകളേക്കാള്‍ വലിപ്പമുള്ള വിഭാഗത്തില്‍പ്പെട്ടതിനാല്‍ പൂച്ചക്കുഞ്ഞിന്റെ വലിപ്പക്കൂടുതല്‍ സാധാരണമായിരുന്നുവെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ വീട്ടില്‍ വളരുന്നത് സാവന്ന പൂച്ചയല്ലെന്ന് ദമ്പതികള്‍ക്ക് സംശയം തോന്നി. വിശദമായ പരിശോധനയിലാണ് തങ്ങള്‍ക്ക് ലഭിച്ചത് സുമാത്ര കടുവയുടെ കുഞ്ഞാണെന്ന് ദമ്പതികള്‍ക്ക് വ്യക്തമാകുന്നത്.

കടുവ കുഞ്ഞിനെ വീട്ടില്‍ സൂക്ഷിക്കാനാവാതെ വന്നതോടെ ദമ്പതിള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കടുവക്കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത പോലീസ് അന്വേഷണം തുടങ്ങി. പിന്നാലെ ദമ്പതികളേയും. രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തില്‍ ഒന്‍പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്തോനേഷ്യയില്‍ നിന്ന് ഫ്രാന്‍സിലേക്ക് ഇത്തരത്തില്‍ വന്യജീവികളെ എത്തിക്കുന്ന സംഘത്തിലെ ഒന്‍പത് പേരാണ് പിടിയിലായത്. 

ആഫ്രിക്കയിലെ കാട്ടുപൂച്ചകളും വളര്‍ത്തുപൂച്ചകളും തമ്മിലുള്ള സങ്കരയിനാണ് സാവന്ന പൂച്ച. പൂച്ച വിഭാഗത്തില്‍ തന്നെ വലുപ്പമേറിയവയായാണ് ഇവയെ കണക്കാക്കുന്നത്. ഫ്രാന്‍സില്‍ ഇത്തരം പൂച്ചകളെ വളര്‍ത്തുന്നത് നിയമാനുസൃതമാണ്. ലോകത്തിലെ വിവധയിടങ്ങളില്‍ ഇത്തരം പൂച്ചകളെ വീടുകളില്‍ അരുമ മൃഗമായി വളര്‍ത്തുന്നത് ശിക്ഷാര്‍ഹമാണ്.

Keywords: News, World, Social Network, French, Couples, Purchase, Mistake, Cat, Cub, Animals, Police, Arrest, French couple wanted to get Savannah cat as pet, ended up mistakenly purchasing tiger cub

Post a Comment