പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കോവിഡ് 19

ലിസ്ബണ്‍: (www.kvartha.com 13.10.2020) ഇറ്റാലിയന്‍ ക്ലബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യാന്തര മത്സരങ്ങള്‍ക്കായി നിലവില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമുള്ള മുപ്പത്തഞ്ചുകാരനായ താരം, രണ്ടാഴ്ചത്തേക്ക് ഐസൊലേഷനില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വീഡനെതിരായ പോര്‍ച്ചുഗലിന്റെ അടുത്ത മത്സരത്തിനുള്ള ടീമില്‍നിന്ന് റൊണാള്‍ഡോയെ ഒഴിവാക്കി.

Cristiano Ronaldo tests positive for COVID-19


കഴിഞ്ഞ ദിവസം യുവേഫ നേഷന്‍സ് ലീഗില്‍ കഴിഞ്ഞ ഫ്രാന്‍സിനെയും രാജ്യാന്തര സൗഹൃദ മത്സരത്തില്‍ സ്‌പെയിനെയും നേരിട്ട പോര്‍ച്ചുഗല്‍ ടീമില്‍ റൊണാള്‍ഡോ കളിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ സ്വീഡനെതിരായ യുവേഫ നേഷന്‍സ് ലീഗ് മത്സരത്തിനു പുറമെ, യുവെന്റസിന്റെ ഏതാനും സെരി എ മത്സരങ്ങളും റൊണാള്‍ഡോയ്ക്ക് നഷ്ടമാകും.

സൂപ്പര്‍താരത്തിന് കോവിഡ് സ്ഥിരീകരിച്ച കാര്യം പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. 'കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദേശീയ ടീമിനൊപ്പമുള്ള പരിശീലനത്തില്‍നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കുന്നു. സ്വീഡനെതിരായ മത്സരത്തിലും അദ്ദേഹം കളിക്കില്ല. അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ല. ഐസൊലേഷനില്‍ പ്രവേശിച്ചു.  പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

'റൊണാള്‍ഡോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടീമിലെ മറ്റ് അംഗങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. എല്ലാവരുടെയും ഫലം നെഗറ്റീവാണ്. ഇവരെല്ലാം പതിവ് പരിശീലനത്തില്‍ പങ്കെടുക്കും'  ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.Keywords: Cristiano Ronaldo tests positive for COVID-19, Italy,News,Football,Football Player,Sports,Health,Health and Fitness,World.

Post a Comment

Previous Post Next Post