Follow KVARTHA on Google news Follow Us!
ad

പണം കടം കൊടുത്ത യുവതിയുടെ വീട്ടില്‍ കേറി താമസിച്ച് ഒന്നരവയസ്സുള്ള കുട്ടിയോട് 'അച്ഛാ' എന്ന് വിളിക്കാന്‍ നിര്‍ബന്ധിച്ചു, പ്രതികരണമില്ലാത്ത കുട്ടിയെ സിഗരറ്റുപയോഗിച്ച് പൊള്ളിക്കുകയും തടയാന്‍ ചെന്ന അമ്മയെ മര്‍ദ്ദിക്കുകയും ചെയ്തു; ഒളിവില്‍ പോയ പോലീസുകാരന്‍ അറസ്റ്റില്‍

Arrested, House Wife, Baby, Assaulted, Case, Chhattisgarh cop arrested for assaulting house wife #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


റായ്പൂര്‍: (www.kvartha.com 31.10.2020) പണം കടം കൊടുത്ത യുവതിയുടെ വീട്ടില്‍ കേറി താമസിച്ച് ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ സിഗരറ്റ് കുറ്റികൊണ്ട് ദേഹമാസകലം പൊള്ളിക്കുകയും കുഞ്ഞിന്റെ അമ്മയെ മര്‍ദ്ദിക്കുകയും ചെയ്ത പോലീസുകാരനെ അറസ്റ്റ് ചെയ്തു. കോണ്‍സ്റ്റബിള്‍ അവിനാഷ് റായി എന്നയാളാണ് അറസ്റ്റിലായതെന്ന് ബലോദ് എസ്പി ജിതേന്ദ്ര സിംഗ് മീണ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞായി പിടിഐ റിപോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഢിലെ ബലോദ് ജില്ലയിലാണ് സംഭവം. 

സ്ഥലം മാറ്റം ലഭിച്ച് ബലോദിലേക്ക് എത്തിയ കോണ്‍സ്റ്റബിള്‍ ഇരകളുടെ വീട്ടിലായിരുന്നു താമസിച്ചത്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് നാഗ്പൂരിലാണ്. യുവതി പോലീസുകാരനില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാന്‍ ഒക്ടോബര്‍ 24ന് എത്തിയ പോലീസുകാരന്‍ പിന്നീട് അവിടെ താമസമാക്കി. 

News, National, India, Chhattisgarh, Police, Crime, Arrested, House Wife, Baby, Assaulted, Case, Chhattisgarh cop arrested for assaulting house wife


വ്യാഴാഴ്ച രാത്രി കുഞ്ഞിനോട് അച്ഛാ എന്ന് വിളിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. കുട്ടി വിളിക്കാതായതോടെ സിഗരറ്റ് കുറ്റികൊണ്ട് മുഖത്ത് പൊള്ളിച്ചു. തടയാനെത്തിയ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ഇയാള്‍ ഒളിവില്‍ പോയി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പോലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു.

Keywords: News, National, India, Chhattisgarh, Police, Crime, Arrested, House Wife, Baby, Assaulted, Case, Chhattisgarh cop arrested for assaulting house wife

Post a Comment