Follow KVARTHA on Google news Follow Us!
ad

വിലയില്‍ കുറവില്ലാതെ ഉള്ളിയും ഉരുളക്കിഴങ്ങും; ദീപാവലിക്ക് മുന്‍പ് ഇറക്കുമതിക്കൊരുങ്ങി കേന്ദ്രം

രാജ്യത്ത് 25000 ടണ്‍ ഉള്ളിയും 30000 ടണ്‍ ഉരുളക്കിഴങ്ങും ദീപാവലിക്ക് മുന്‍പ് ഇറക്കുമതി New Delhi,News,National,Business,Import,Central Government
ന്യൂഡെല്‍ഹി: (www.kvartha.com 31.10.2020) രാജ്യത്ത് 25000 ടണ്‍ ഉള്ളിയും 30000 ടണ്‍ ഉരുളക്കിഴങ്ങും ദീപാവലിക്ക് മുന്‍പ് ഇറക്കുമതി ചെയ്യാനാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഭൂട്ടാനില്‍ നിന്നാണ് ഉരുളക്കിഴങ്ങ് വരുന്നതെന്ന് ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ഇതിനോടകം ഏഴായിരം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു. ഇതിന് പുറമെ 25000 ടണ്‍ കൂടി ഇറക്കുമതി ചെയ്യും. 

വരുന്ന ആഴ്ചകളില്‍ പത്ത് ലക്ഷം ടണ്‍ ഉരുളക്കിഴങ്ങ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. റീട്ടെയ്ല്‍ വിപണിയില്‍ ഉള്ളിവില കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കിലോയ്ക്ക് 65 രൂപയായിരുന്നു വില. 

New Delhi,News,National,Business,Import,Central Government, Centre to import onion, potato before Deepavali

വില വര്‍ധിച്ച സാഹചര്യത്തില്‍ ഉള്ളി ഇറക്കുമതിക്ക് ഡിസംബര്‍ വരെ ഇളവ് നല്‍കിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് വിലയിലും വന്‍ കുതിപ്പാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. 42 രൂപയാണ് കിലോയ്ക്ക് ശരാശരി വില.

Keywords: New Delhi,News,National,Business,Import,Central Government, Centre to import onion, potato before Deepavali

Post a Comment