കുട്ടികളെ വലയിലാക്കി അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടാക്കി വിറ്റു; ടെലിവിഷന്‍ താരത്തിനെതിരെ പോക്‌സോ, ഐടി വകുപ്പുകള്‍ ചുമത്തി സി ബി ഐ കേസെടുത്തുമുംബൈ: (www.kvartha.com 26.10.2020) കുട്ടികളെ വലയിലാക്കി അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ടെലിവിഷന്‍ താരത്തിനെതിരെ പോക്‌സോ, ഐടി വകുപ്പുകള്‍ ചുമത്തി സി ബി ഐ കേസെടുത്തു. കുട്ടികളുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുന്ന കുട്ടികളോട് സിനിമ താരമാണെന്ന് പരിചയപ്പെടുത്തിയശേഷം സൗഹൃദം ആരംഭിക്കും. പിന്നീട് വാട്‌സ്ആപ് നമ്പര്‍ വാങ്ങിയശേഷം ഉടുപ്പില്ലാത്ത ചിത്രങ്ങള്‍ ആവശ്യപ്പെടുകയുമായിരുന്നു. ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ കുട്ടികളുടെ ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുകയും ചെയ്യും.

News, National, India, Mumbai, Abuse, Child Abuse, CBI, Case, Arrest, Pocso, Accused, CBI books Mumbai man under POCSO


ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്ത് സി ബി ഐ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. ഇന്ത്യയില്‍നിന്നുള്ളവരും പുറത്തുള്ളവരും ഇയാളില്‍നിന്ന് ദൃശ്യങ്ങള്‍ വാങ്ങുന്നുണ്ട്. ഹരിദ്വാര്‍ സ്വദേശിയായ ഉയാള്‍ ചില ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്നു.

മുംബൈയില്‍ താമസമാക്കിയ ഇയാള്‍ യുഎസ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നിവിങ്ങളിലെ കുട്ടികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുകയും പിന്നീട് വലയില്‍ കുരുക്കുകയുമായിരുന്നു. ഇയാള്‍ ആയിരത്തിലധികം കുട്ടികളുമായി ഇത്തരത്തില്‍ പരിചയത്തില്‍ ഏര്‍പ്പെട്ടിരുന്നു. പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ് മിക്ക കുട്ടികളും.

Keywords: News, National, India, Mumbai, Abuse, Child Abuse, CBI, Case, Arrest, Pocso, Accused, CBI books Mumbai man under POCSO

Post a Comment

Previous Post Next Post