Follow KVARTHA on Google news Follow Us!
ad

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: എം സി ഖമറുദ്ദീനെതിരെ ചൊക്‌ളി സ്വദേശിനിയുടെ പരാതിയില്‍ കേസെടുത്തു

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എം സി ഖമറുദ്ദീന്‍ എം എല്‍ എയ്‌ക്കെതിരെ കാസര്‍കോട്Kannur, News, Kerala, Complaint, Case, Police, MLA, MC Qamaruddin
കണ്ണൂര്‍: (www.kvartha.com 12.10.2020) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എം സി ഖമറുദ്ദീന്‍ എം എല്‍ എയ്‌ക്കെതിരെ കാസര്‍കോട് പൊലീസ് ഒരു വഞ്ചന കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ ചൊക്ലി സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നിക്ഷേപമായി അഞ്ച് ലക്ഷം വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിച്ചെന്നാണ് ചൊക്ലി സ്വദേശിനിയുടെ പരാതി. ഇതോടെ എം എല്‍ എയ്‌ക്കെതിരെ 86 വഞ്ചന കേസുകളായി. ആഗസ്റ്റ് 27നാണ് ചെറുവത്തൂര്‍ സ്വദേശികളായ മൂന്ന് പേരില്‍ നിന്ന് നിക്ഷേപമായി വാങ്ങിയ 35 ലക്ഷം തട്ടിയെന്ന പരാതിയില്‍ എംസി ഖമറുദ്ദീന്‍ എം എല്‍ എയ്‌ക്കെതിരെ ചന്തേര പൊലീസ് ആദ്യത്തെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 

ആദ്യം ജില്ലാ ക്രൈംബ്രാഞ്ചിനും പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിനും കൈമാറിയ കേസ് നിലവില്‍ അന്വേഷിക്കുന്നത് എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേണ സംഘമാണ്. പരാതിക്കാരുടെ വിശദമായ മൊഴിയെടുക്കലും തെളിവ് ശേഖരണവുമെല്ലാം കഴിഞ്ഞ ശേഷമേ എം എല്‍ എയെ ചോദ്യം ചെയ്യൂ എന്നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. വഞ്ചന കേസുകള്‍ക്ക് പുറമേ കമ്പനി നിയമങ്ങള്‍ ലംഘിച്ച് നിക്ഷേപം വാങ്ങി, നിക്ഷേപകരറിയാതെ ആസ്തികള്‍ വിറ്റു തുടങ്ങിയ ഗുരുതര പരാതികളും ജ്വല്ലറി ചെയര്‍മാനായ എം എല്‍ എയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. 

Kannur, News, Kerala, Complaint, Case, Police, MLA, MC Qamaruddin, Case registered against MC Qamaruddin on the complaint of a Chokli native

ജ്വല്ലറിയില്‍ നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ശാഖകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. പിഴയും പലിശയുമടക്കം ജി എസ് ടി വകുപ്പ് ചുമത്തിയ തുക ഇതുവരെയും അടച്ചിട്ടില്ല. എംസി ഖമറുദ്ദീന്‍ എം എല്‍ എ ചെയര്‍മാനായ കാസര്‍കോട് ഖമര്‍ ഫാഷന്‍ ഗോള്‍ഡ്, ചെറുവത്തൂരിലെ ന്യൂ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ശാഖകളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജി എസ് ടി വകുപ്പ് റെയ്ഡ് നടത്തിയത്. 2019 ജൂലൈക്ക് ശേഷം നികുതി അടയ്ക്കാത്തതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. ആസ്തി സംബന്ധിച്ച കണക്ക് പ്രകാരം കാസര്‍കോട് ജ്വല്ലറി ശാഖയില്‍ വേണ്ട 46 കിലോ സ്വര്‍ണവും ചെറുവത്തൂരിലെ ജ്വല്ലറിയില്‍ ഉണ്ടാകേണ്ട 34 കിലോ സ്വര്‍ണവും കാണാനില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.

Keywords: Kannur, News, Kerala, Complaint, Case, Police, MLA, MC Qamaruddin, Case registered against MC Qamaruddin on the complaint of a Chokli native

إرسال تعليق