Follow KVARTHA on Google news Follow Us!
ad

ഒരു മാസം നീണ്ടുനില്‍ക്കുന്ന കോവിഡ് ക്യാമ്പയിനുമായി മുംബൈ കോര്‍പ്പറേഷന്‍; മുഖാവരണം ഇല്ലെങ്കില്‍ കേസും പിഴയും, നിയമലംഘകരെ കണ്ടെത്തുന്നതിനായി 960 ജീവനക്കാരും

Public Place, BMC launches mass campaign to punish people not wearing face masks; violators to be booked, penalised #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്ന
മുംബൈ: (www.kvartha.com 13.10.2020) ഒരു മാസം നീണ്ടുനില്‍ക്കുന്ന കോവിഡ് ക്യാമ്പയിനുമായി മുംബൈ കോര്‍പ്പറേഷന്‍ (ബിഎംസി). കോവിഡ് വ്യാപനം തടയുന്നതിനായി മുഖാവരണം ധരിക്കാത്തവര്‍ക്ക് പിഴ ഈടാക്കാനാണ് ക്യാമ്പയിന്‍. ദിവസേന നിയമലംഘകരെ കണ്ടെത്തുന്നതിനായി കോര്‍പ്പറേഷന്‍ 960 ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും പിഴ ചുമത്തുമെന്നും ബിഎംസി മുന്നറിയിപ്പ് നല്‍കി. 

News, National ,India, New Delhi, Fine, Covid-19, Health, Mask, Corona, Public Place, BMC launches mass campaign to punish people not wearing face masks; violators to be booked, penalised


പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കാത്ത 20,000 പൗരന്മാരെ ദിവസേന കണ്ടെത്തി പിഴ ഈടക്കാനുള്ള ബൃഹത്തായ പ്രവര്‍ത്തനമാണ് ബിഎംസി ആരംഭിക്കുന്നതെന്നും ഇത് ഒരുമാസം തുടരുമെന്നും മുന്‍സിപ്പല്‍ കമ്മീഷണര്‍ ഇക്ബാല്‍ സിങ് ചാഹല്‍ പറഞ്ഞു. ഒരു വലിയ വിഭാഗം ജനങ്ങള്‍ മുഖാവരണങ്ങള്‍ ധരിക്കുന്നില്ലെന്നും ഇത് സ്ഥിതിഗതികള്‍ വഷളാക്കുമെന്നും. ഇതുമൂലം നഗരം തുറക്കാന്‍ കാലതാമസം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ആദ്യവാരം മുതല്‍ മുംബൈ നഗരത്തില്‍ മുഖാവരണം ധരിക്കുന്നത് കോര്‍പ്പറേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. നിയമലംഘകരില്‍ നിന്ന് 200 രൂപ പിഴയും ഈടാക്കിയിരുന്നു. ഏപ്രില്‍ ആദ്യം മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയുള്ള കാലത്ത് മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 18,118 പേര്‍ക്കെതിരെ കേസുകളെടുത്തിരുന്നു. പിഴ ഇനത്തില്‍ 60 ലക്ഷം രൂപയും കോര്‍പ്പറേഷന് ലഭിച്ചു. കഴിഞ്ഞ മാസം മാത്രം 852 കേസുകളാണ് എടുത്തത്.

Keywords: News, National, India, Mumbai, Fine, Covid-19, Health, Mask, Corona, Public Place, BMC launches mass campaign to punish people not wearing face masks; violators to be booked, penalised

Post a Comment