ഉത്തരാഖണ്ഡില്‍ ബിജെപി കൗണ്‍സിലര്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചു

ഡെറാഡൂണ്‍: (www.kvartha.com 12.10.2020) ഉത്തരാഖണ്ഡില്‍ ബിജെപി കൗണ്‍സിലര്‍ അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചു. രുദ്രാപൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ പ്രകാശ് സിങ് ധാമി ആണ് വെടിയേറ്റു മരിച്ചത്. കാറിലെത്തിയ അജ്ഞാത സംഘമാണ് വെടിയുതിര്‍ത്തത്. 

പ്രകാശ് സിങ് ധാമിയെ വീട്ടില്‍ നിന്നും പുറത്തേക്ക് വിളച്ചു വരുത്തി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സംഘം കാറില്‍ കയറി രക്ഷപ്പെട്ടു. തലയിലും നെഞ്ചിലും വെടിയേറ്റ ധാമിയെ ഉടനെ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Dehra Dun, News, National, Death, shot dead, Uttarakhand, BJP, BJP councillor, hospital, Police, BJP councillor shot dead by unknown assailants in Uttarakhand

Keywords: Dehra Dun, News, National, Death, shot dead, Uttarakhand, BJP, BJP councillor, hospital, Police, BJP councillor shot dead by unknown assailants in Uttarakhand

Post a Comment

Previous Post Next Post