Follow KVARTHA on Google news Follow Us!
ad

വനിതാ ശിശു വികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയില്‍ ന്യൂട്രീഷ്യനിസ്റ്റ് നിയമനം; അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി നവംബര്‍ ആറ്

Job, Qualification, Application invited to nutritionist in Child and Woman Welfare Department #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 31.10.2020) വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ (സമ്പുഷ്ട കേരളം) പദ്ധതിയില്‍ നിയമനം. തിരുവനന്തപുരം ജില്ലയിലെ വിവിധ എസ് പി സി/ ഐസി ഡി എസ് ഓഫീസുകളില്‍ ന്യൂട്രീഷ്യനിസ്റ്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത: എം എസ് സി ന്യൂട്രീഷ്യന്‍/ഫുഡ് സയന്‍സ്/ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്ലിനിക്/ന്യൂട്രീഷ്യന്‍. 

News, Kerala, State, Thiruvananthapuram, Education, Career, Job, Qualification, Application invited to nutritionist in Child and Woman Welfare Department


ഹോസ്പിറ്റല്‍ എക്സ്പീരിയന്‍സ്/ഡയറ്റ് കൗണ്‍സിലിംഗ്/ ന്യൂട്രീഷ്യണല്‍ അസസ്മെന്റ്/പ്രെഗ്നന്‍സി കൗണ്‍സിലിംഗ്/ലാക്ടേഷന്‍ കൗണ്‍സിലിംഗ്/തെറാപ്പിക്ക് ഡയറ്റിംഗ് എന്നിവയില്‍ സെപ്തംബര്‍ 30ന് ശേഷം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

പ്രായപരിധി: 45 വയസ് (2020 ഒക്ടോബര്‍ 31ന് 45 വയസ് കവിയാന്‍ പാടില്ല). സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതം നവംബര്‍ ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി അപേക്ഷ അയക്കണം. താതാപര്യമുള്ളവര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍ പൂജപ്പുര തിരുവനന്തപുരം-695012 (8330002311, 8330002360) എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും https://rb.gy/diwynu  എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Keywords: News, Kerala, State, Thiruvananthapuram, Education, Career, Job, Qualification, Application invited to nutritionist in Child and Woman Welfare Department

Post a Comment