Follow KVARTHA on Google news Follow Us!
ad

യുപിയില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹാബാദ് ഹൈക്കോടതി; ഗോമാംസം പിടിച്ചെടുത്തെന്ന പേരില്‍ നിരപരാധികളെ അറസ്റ്റുചെയ്യുന്നു, കറവ വറ്റിയ പശുക്കള്‍ റോഡില്‍ അലയുന്നു, തെരുവു പശുക്കള്‍ കൃഷി നശിപ്പിക്കുന്നുവെന്നും വിമര്‍ശനം

#ദേശീയ വാര്‍ത്തകള്‍, #ഇന്നത്തെ വാര്‍ത്തകള്‍, News,High Court,Criticism,Bail,Arrest,Jail,News,National,
ലക്നൗ: (www.kvartha.com 26.10.2020) യുപിയില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹാബാദ് ഹൈക്കോടതി. ഗോമാംസം പിടിച്ചെടുത്തെന്ന പേരില്‍ നിരപരാധികളെ അറസ്റ്റുചെയ്യുന്നുവെന്നും കറവ വറ്റിയ പശുക്കള്‍ റോഡില്‍ അലയുകയാണെന്നും തെരുവു പശുക്കള്‍ കൃഷി നശിപ്പിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ഒരാളില്‍നിന്ന് ഏതു മാംസം പിടിച്ചെടുത്താലും പരിശോധനപോലും നടത്താതെ അത് ഗോമാംസമാണെന്ന് സ്ഥിരീകരിക്കുകയാണ്. മിക്കവാറും കേസുകളില്‍ പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാറില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. പശുക്കള്‍ തെരുവുകളില്‍ അലഞ്ഞുതിരിയുന്നത് വലിയ ഗതാഗതകുരുക്കിനും അപകടങ്ങള്‍ക്കും വഴിവയ്ക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.Allahabad HC Says Act Is Being Misused While Granting Bail To Man Accused Of Cutting Cow Hide, News, High Court, Criticism, Bail, Arrest, Jail, News, National

ഗോവധത്തിന്റെയും മാംസ വ്യാപാരത്തിന്റെയും പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീന്‍ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് സിദ്ധാര്‍ഥയുടെ ഈ നിരീക്ഷണം. എഫ്ഐആറില്‍ ഉള്‍പ്പെടാതിരുന്നിട്ടും ഒരു മാസമായി ജയിലില്‍ കഴിയുകയാണ് ഇദ്ദേഹമെന്ന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കശാപ്പിനായി കൊണ്ടുപോകുന്ന വഴിയില്‍ പിടിച്ചെടുക്കുന്ന പശുക്കള്‍ പിന്നീട് എവിടെ പോകുന്നുവെന്ന് ഒരു വിവരവും ഇല്ല. കറവവറ്റിയ പശുക്കളെ ഏറ്റെടുക്കാന്‍ ഗോശാലകള്‍ തയ്യാറാകുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. അങ്ങനെയുള്ള പശുക്കള്‍ തെരുവില്‍ അലഞ്ഞു നടക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു. ഇതിനു പരിഹാരം കാണാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.

Keywords: Allahabad HC Says Act Is Being Misused While Granting Bail To Man Accused Of Cutting Cow Hide, News, High Court, Criticism, Bail, Arrest, Jail, News, National.














Post a Comment