ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; യു എ ഇയുടേയും ഫാത്വിമ ബിന്‍ ത് മുബാറകിന്റെയും ഇടപെടലിലൂടെ പ്രോസ് തെറ്റിക് കണ്ണ് ലഭിച്ച സന്തോഷത്തില്‍ 5 വയസുകാരി സമ

അബൂദബി: (www.kvartha.com 12.10.2020) ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, എന്നാല്‍ ഇപ്പോള്‍ യു എ ഇയുടേയും ഫാത്വിമ ബിന്‍ ത് മുബാറകിന്റെയും ഇടപെടലിലൂടെ പ്രോസ് തെറ്റിക് കണ്ണ് ലഭിച്ച സന്തോഷത്തില്‍ അഞ്ചു വയസുകാരി സമ.

കുടുംബത്തോടൊപ്പം ലെബനനില്‍ താമസിക്കുന്ന അഞ്ചുവയസ്സുള്ള സിറിയന്‍ അഭയാര്‍ഥി സമയ്ക്ക് ജനറല്‍ വിമന്‍സ് യൂണിയന്‍ ചെയര്‍പേഴ്സണ്‍, സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റ്, ഫാമിലി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍പേഴ്സണ്‍ ഷെയ്ഖ ഫാത്വിമ ബിന്‍ ത് മുബാറകിന്റെ ഇടപെടലിലൂടെയാണ് പ്രോസ് തെറ്റിക് കണ്ണ് ലഭിച്ചത്.

5-year-old injured in Beirut blast can see again thanks to UAE drive, Abu Dhabi, News, UAE, Family, Treatment, Gulf, World

ബെയ്‌റൂത്ത് തുറമുഖത്തില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയ സ്‌ഫോടന സമയത്ത് കുട്ടിയുടെ വീട്ടിലെ ഗ്ലാസ് പാളികള്‍ തകര്‍ന്ന് ഒരു ചീള് സമയുടെ ഇടത് കണ്ണില്‍ തറച്ചു കയറി ആ കണ്ണിലെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു.

ബെയ്റൂത്ത് സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ ചികിത്സയും പുനരധിവാസവും ഏറ്റെടുത്ത ഷെയ്ഖ ഫാത്വിമയുടെ സംരംഭത്തില്‍ ഉള്‍പ്പെടുത്തി സമയ്ക്ക് സാധാരണ ജീവിതം നയിക്കുന്നതിനായി ഒരു പ്രോസ്‌തെറ്റിക് കണ്ണ് നല്‍കുകയായിരുന്നു.

യുഎഇയ്ക്കും ഷെയ്ഖ ഫാത്വിമയ്ക്കും അവരുടെ ഉദാരമായ പിന്തുണയ്ക്കും ചികിത്സാ ചെലവുകള്‍ വഹിച്ചതിനും സമയുടെ കുടുംബം നന്ദി പറഞ്ഞു.

-year-old injured in Beirut blast can see again thanks to UAE drive, Abu Dhabi, News, UAE, Family, Treatment, Gulf, World


 

 Keywords: 5-year-old injured in Beirut blast can see again thanks to UAE drive, Abu Dhabi, News, UAE, Family, Treatment, Gulf, World.

Post a Comment

Previous Post Next Post