Follow KVARTHA on Google news Follow Us!
ad

വൈപ്പിന്‍ ബീച്ചിനടുത്ത് നടുറോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം തലയ്ക്കും കൈകളിലും മാരകമായി പരിക്കേറ്റ് ചോരവാര്‍ന്നനിലയില്‍; സമീപത്തുനിന്ന് പൊട്ടിയ ട്യൂബ് ലൈറ്റും വടികളും കണ്ടെത്തി

വൈപ്പിന്‍ ബീച്ചിനടുത്ത് നടുറോഡില്‍ യുവാവിനെ മരിച്ച നിലയില്‍ Kochi,News,Dead Body,Injured,Fishermen,Police,Probe,CCTV,Kerala,
കൊച്ചി: (www.kvartha.com 22.09.2020) വൈപ്പിന്‍ ബീച്ചിനടുത്ത് നടുറോഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചെറായി സ്വദേശി പ്രവീണിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും കൈകളിലും മാരകമായി പരിക്കേറ്റ് ചോരവാര്‍ന്നനിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. സംഭവത്തില്‍ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

പുലര്‍ച്ചെ 4.30 മണിയോടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കിടന്നിരുന്നതിന് സമീപത്തുനിന്ന് പൊട്ടിയ ട്യൂബ് ലൈറ്റും വടികളും കണ്ടെത്തിയിട്ടുണ്ട്. ശരീരമാകെ മര്‍ദനമേറ്റ പാടുകളും സംഭവസ്ഥലത്ത് മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. 



സംഭവം കൊലപാതകമാണെന്നും തിങ്കളാഴ്ച രാത്രിയാണ് കൊല നടന്നതെന്നുമാണ് പൊലീസിന്റെ നിഗമനം. സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. 

Keywords: Youth dead body found in Vypin,Kochi,News,Dead Body,Police,Injured,Probe,Fishermen,CCTV,Kerala.

Post a Comment