Follow KVARTHA on Google news Follow Us!
ad

കാമുകിയെ വിവാഹം കഴിക്കുന്നതിന് താലിമാല വാങ്ങാന്‍ ബൈക്കിലെത്തി കാല്‍നട യാത്രക്കാരന്റെ മൂന്നര പവന്റെ മാല പൊട്ടിച്ചു; യുവാവും സുഹൃത്തും അറസ്റ്റില്‍

കാമുകിയെ വിവാഹം കഴിക്കുന്നതിന് താലിമാല വാങ്ങാന്‍ പണമില്ല, Thrissur,News,Local-News,theft,Police,Arrested,Passenger,Kerala,
തൃശൂര്‍: (www.kvartha.com 25.09.2020) കാമുകിയെ വിവാഹം കഴിക്കുന്നതിന് താലിമാല വാങ്ങാന്‍ പണമില്ല, ഒടുവില്‍ കാമുകന്‍ കാല്‍നട യാത്രക്കാരന്റെ മൂന്നര പവന്റെ മാല പൊട്ടിച്ചു. സംഭവത്തില്‍ യുവാവും സുഹൃത്തും അറസ്റ്റില്‍. പാറേക്കാവില്‍ പുഴമ്പള്ളത്ത് ആഷിക് (24), പടിഞ്ഞാട്ടുമുറി പകരാവൂര്‍ ധനീഷ് (32) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച തൃശൂരിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം കാല്‍നട യാത്രക്കാരന്റെ മാല അടിച്ചുമാറ്റുകയായിരുന്നു. പ്രണയത്തിലായ പാലക്കാട് സ്വദേശിനിയെ വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടുവന്ന് കൊടകരയില്‍ വാടക വീട് എടുത്ത് പാര്‍പ്പിച്ചിരിക്കുകയായിരുന്നു ആഷിഖ്. പിന്നീട് ധനീഷുമൊത്ത് ബൈക്കില്‍ താലിമാല വാങ്ങാന്‍ പണം തേടിയിറങ്ങി.


ഇതിനിടെ ഞായറാഴ്ച ഉച്ചയ്ക്ക് പെരുമ്പിള്ളിശേരി കാവില്‍പാടം റോഡില്‍ ആറ്റുപുറത്ത് രാമകൃഷ്ണന്‍ നടന്നുപോകുന്നത് കണ്ട പ്രതികള്‍ ഇയാളുടെ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ച പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ ഉടമയെ കണ്ടെത്തി.

ധനീഷിന്റെ ഭാര്യയുടെ പേരിലുള്ളതായിരുന്നു ബൈക്ക്. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച മാല തൃശൂരില്‍ വിറ്റ് ആ പണം ഉപയോഗിച്ച് ആഷിക് വാങ്ങിയ രണ്ട് പവന്റെ താലിമാലയും ബാക്കി പണവും പൊലീസ് കണ്ടെടുത്തു.

Keywords: Youth arrested for snatching chain, Thrissur,News,Local-News,theft,Police,Arrested,Passenger,Kerala.

Post a Comment