കഞ്ചാവ് കടത്ത് കേസില്‍ സി പി എം നേതാവിനെ വീരാജ് പേട്ട പൊലീസ് അറസ്റ്റു ചെയ്തു

ഇരിട്ടി: (www.kvartha.com 15.09.2020) കഞ്ചാവ് കടത്തു കേസില്‍ ആംബുലന്‍സ് ഡ്രൈവറും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെ വീരാജ് പേട്ട പൊലിസ് അറസ്റ്റു ചെയ്തു. സിപിഎം ഇരിട്ടി കോളിക്കടവ് സ്വദേശിയും ചിങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറിയുമായ സുബിലാഷി(37)നെയാണ് അറസ്റ്റു ചെയ്തത് ഇയാളുടെ സഹോദരന്‍ സുബിത്തും പൊലിസ് പിടിയിലാണ്.


മൈസൂരില്‍ നിന്നെത്തിയ അന്വേഷണ സംഘം ഇരുവരെയും കോളിക്കടവ് വിട്ടില്‍ വെച്ചാണ് അറസ്റ്റു ചെയ്തതെന്നാണ് സുചന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുബിലാഷ് 108 ആംബുലന്‍സ് ഡ്രൈവറായത് നേരത്തെ വിവാദമായിരുന്നു ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ്  ഇയാളോട് ജോലിയില്‍ നിന്നും മാറി നില്‍ക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കെ വിഡ് കെയര്‍ സെന്ററിലാണ് ഇയാള്‍ 108 ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്നത്.


Keywords: Kannur, News, Kerala, Ambulance, Police, Arrested, Case, CPM, virajpet police have arrested CPM leader in a cannabis smuggling case


Post a Comment

Previous Post Next Post