Follow KVARTHA on Google news Follow Us!
ad

കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട്ട് നടത്തിയ മാര്‍ച്ച് അക്രമാസക്തം; പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ വനിതാ പ്രര്‍ത്തകര്‍ക്ക് പരിക്കേറ്റു

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് Thiruvananthapuram, News, Politics, Protesters, March, Injured, Police, attack, Kerala,
തിരുവനന്തപുരം: (www.kvartha.com 16.09.2020) സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ അധ്യക്ഷ പി സത്യഭാമ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. മര്‍ച്ചിനിടെ പൊലീസ് അതിക്രമത്തില്‍ ജില്ലാ അധ്യക്ഷ പി സത്യഭാമക്കും, വൈസ് പ്രസിഡന്റ് ശ്രീജ രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ക്കും പരിക്കേറ്റു.

വൈസ് പ്രസിഡന്റ് അശ്വതി മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി ബീനചന്ദ്രകുമാര്‍, നഗരസഭാ ചെയര്‍ പേഴ്സണ്‍ പ്രമിള ശശിധരന്‍, മറ്റ് ഭാരവാഹികളായ ആര്‍ രഞ്ജിമ, ജയന്തി കെ. പി, സിനി മനോജ്, ബിന്ദു കെ എം, സുമ മുരളി, കെ സുമതി സുരേഷ്, സുമ ബാബു, ഷീബ ബിനു, ജയലക്ഷ്മി കെ, രാജ്വശ്വരി കണ്ണന്‍, വിദ്യ കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 Violent march in Palakkad led by Mahila Morcha district committee demanding resignation of KT Jaleel; Women activists injured in police lathicharge, Thiruvananthapuram, News, Politics, Protesters, March, Injured, Police, Attack, Kerala

പ്രസ്തുത മാര്‍ച്ചില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പുരുഷ പൊലീസ് തള്ളിമാറ്റിയത് ചോദ്യം ചെയ്ത ബിജെപി മലമ്പുഴ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി ഉണ്ണികൃഷ്ണനെ പൊലീസ് അകാരണമായി വളഞ്ഞിട്ട് മര്‍ദിച്ചു. ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ എ കെ ഓമനക്കുട്ടന്‍ എന്നിവരെയുള്‍പ്പെടെ പൊലീസ് അകാരണമായി ഉപദ്രവിച്ചു.

Keywords: Violent march in Palakkad led by Mahila Morcha district committee demanding resignation of KT Jaleel; Women activists injured in police lathicharge, Thiruvananthapuram, News, Politics, Protesters, March, Injured, Police, Attack, Kerala.

إرسال تعليق