Follow KVARTHA on Google news Follow Us!
ad

പ്രശസ്ത സിനിമാ താരം ആശാലത കോവിഡിനെ തുടര്‍ന്ന് മരിച്ചു; അനുശോചനം അറിയിച്ച് താരങ്ങള്‍

മുതിര്‍ന്ന സിനിമാതാരവും മറാത്തി നാടക കലാകാരിയുമായിരുന്Mumbai,News,Cinema,Actress,Bollywood,Dead,hospital,Treatment,Health,Health and Fitness,National,
മുംബൈ: (www.kvartha.com 22.09.2020) മുതിര്‍ന്ന സിനിമാതാരവും മറാത്തി നാടക കലാകാരിയുമായിരുന്ന ആശാലത വാബ് ഗനോക്കര്‍ കോവിഡ് ചികിത്സയിലിരിക്കേ മരിച്ചു. 79 വയസ്സായിരുന്നു. ഒരു ടെലിവിഷന്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് ആശാലതയ്ക്ക് കോവിഡ് പിടിപെട്ടത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഷൂട്ടിങില്‍ പങ്കെടുത്ത ഇരുപതോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഹിന്ദി, മറാത്തി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ ആശാലത വേഷമിട്ടിട്ടുണ്ട്. അഹിസ്ത അഹിസ്ത, വോ സാത്ത് ദിന്‍, അങ്കുഷ്, നമക് ഹലാല്‍, ഷൗക്കീന്‍, യാദോന്‍ കി കസം തുടങ്ങിയവയാണ് ആശാലത അഭിനയിച്ച ബോളിവുഡ് ചിത്രങ്ങള്‍. വഹിനിചി മായ, അംബര്‍ത, നവ്രി മൈല്‍ നവരാല, സൂത്രധാര്‍ എന്നിവയാണ് ആശാലതയുടെ പ്രശസ്ത മറാത്തി ചിത്രങ്ങള്‍.



മഹാനന്ദ, വാരിയവര്‍ച്ചി വരാത്ത്, ചിന്ന തുടങ്ങിയ മറാത്തി നാടകങ്ങളിലും വേഷമിട്ടു. ആശാലതയുടെ മരണത്തില്‍ ശബാന ആസ്മി, രേണുക ഷഹാനെ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Keywords: Veteran Actress Ashalata Wabgaonkar Dies Of COVID-19. Renuka Shahane, Shabana Azmi Tweet Tributes, Mumbai,News,Cinema,Actress,Bollywood,Dead,hospital,Treatment,Health,Health and Fitness,National.

إرسال تعليق