സീനിയര്‍ സയന്റിഫിക് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍ ഒഴിവിലേക്ക് ഒക്ടോബര്‍ 31 വരെ അപേക്ഷ നല്‍കാം

തിരുവനന്തപുരം: (www.kvartha.com 24.09.2020) സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ സീനിയര്‍ സയന്റിഫിക് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലോ ഉള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണം. 

ഒക്ടോബര്‍ 31 വരെ ഔഷധ സസ്യ ബോര്‍ഡിന്റെ ഓഫീസില്‍ അപേക്ഷ നല്‍കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബോട്ടണിയില്‍ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദമോ ആയുര്‍വേദ മെഡിക്കല്‍ സയന്‍സില്‍ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.  

പ്ലാന്റ്, കൃഷി, ഫോറസ്ട്രി തുടങ്ങിയ മേഖലകളില്‍ പത്ത് വര്‍ഷത്തെ ഗവേഷണ പരിചയം വേണം. പ്രതിമാസവേതനം: 40,500-85,000. വിശദവിവരങ്ങള്‍ക്ക്: www.smpbkerala.org.

Thiruvananthapuram, News, Kerala, Job, Application, Vacancy, Vacancy of Senior Scientific Officer Deputation

Keywords: Thiruvananthapuram, News, Kerala, Job, Application, Vacancy, Vacancy of Senior Scientific Officer Deputation

Post a Comment

Previous Post Next Post