Follow KVARTHA on Google news Follow Us!
ad

പട്ടാപ്പകല്‍ തമിഴ്‌നാടിനെ ഞെട്ടിച്ച് ക്വട്ടേഷന്‍സംഘം; മന്ത്രിയുടെ പിഎയെ കത്തികാണിച്ച് തട്ടികൊണ്ടുപോയി, ഒടുവില്‍ സംഭവിച്ചത്

പട്ടാപ്പകല്‍ Crime, TN Minister Udumalai Radhakrishnan’s aide kidnapped at knife point, released #ദേശീയവാര്‍ത്തകള്‍#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ   
ചെന്നൈ: (www.kvartha.com 24.09.2020) പട്ടാപ്പകല്‍ തമിഴ്‌നാടിനെ ഞെട്ടിച്ച് ക്വട്ടേഷന്‍സംഘം മന്ത്രിയുടെ പിഎയെ കത്തികാണിച്ച് തട്ടികൊണ്ടുപോയി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഉദുമലൈ രാധാകൃഷ്ണന്റെ പിഎ കര്‍ണനെയാണ് ഒരു സംഘം തട്ടികൊണ്ട് പോയത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ ആളൊഴിഞ്ഞ പ്രദേശത്ത് പിഎയെ ക്വട്ടേഷന്‍ സംഘം ഉപേക്ഷിച്ചു കടന്നു കളഞ്ഞു. പിന്നീട് പോലീസ് പിന്തുടര്‍ന്ന് നാല് അംഗ സംഘത്തെ പിടികൂടി.

ഉച്ചയ്ക്ക് 11 മണിയോടെ മുഖം മൂടി ധരിച്ച് ഓഫിസില്‍ എത്തിയ നാലംഗ സംഘം ഓഫീസില്‍ കയറി പിഎയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. ഓഫീസ് അസിസ്റ്റന്റിനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ടു. പിന്നാലെ പിഎ കര്‍ണനെ കത്തിമുനയില്‍ നിര്‍ത്തി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. 

News, National, India, Tamil Nadu, Police, PA, Minister, Kidnap, Crime, TN Minister Udumalai Radhakrishnan’s aide kidnapped at knife point, released


കര്‍ണന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ ഓഫീസിലെത്തിയ പ്രവര്‍ത്തകരാണ് അസിസ്റ്റന്റിനെ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. ഉടന്‍ മന്ത്രിയെ വിവരം അറിയച്ചതോടെ, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അടിയന്തര അന്വേഷണത്തിന് ഡിജിപിക്ക് നിര്‍ദേശം നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തിരുപ്പൂര്‍ കോയമ്പത്തൂര്‍ പോലീസിന്റെ അന്വേഷണം. കോയമ്പത്തൂര്‍ അതിര്‍ത്തി പ്രദേശത്തെ താവളത്തിലാണ് ഉള്ളതെന്ന് കണ്ടെത്തി. 

തുടര്‍ന്ന് പോലീസ് താവളം വളഞ്ഞതോടെ സാഹസികമായി പിഎയെയും കൊണ്ട് സംഘം അവിടെ നിന്നും രക്ഷപ്പെട്ടു. പോലീസ് പിന്തുടരാന്‍ തുടങ്ങിയതോടെ തിരുപ്പൂരിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഒന്നും എഴുതാത്ത മുദ്ര പേപ്പറില്‍ ഒപ്പിട്ട് വാങ്ങിച്ച ശേഷം കര്‍ണനെ ഉപേക്ഷിക്കുകയായിരുന്നു. 

സംഘത്തെ പിന്തുടര്‍ന്ന പോലീസ് നാല് പേരെയും പിടികൂടി. തട്ടികൊണ്ടു പോകലിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തത കൈവരൂ എന്നും പോലീസ് അറിയിച്ചു.

Keywords: News, National, India, Tamil Nadu, Police, PA, Minister, Kidnap, Crime, TN Minister Udumalai Radhakrishnan’s aide kidnapped at knife point, released

Post a Comment