Follow KVARTHA on Google news Follow Us!
ad

അധ്യാപക പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കുവെന്ന് പരാതി; പിഎസ്‌സിക്കെതിരെ മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കാനൊരുങ്ങി ഐക്യമലയാള പ്രസ്ഥാനം

Career, Malayalam, The Ikyamalayala Prasthanam is ready to file a petition to the Chief Minister against the PSC #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർ
തിരുവനന്തപുരം: (www.kvartha.com 14.09.2020) അധ്യാപക പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കുവെന്ന് ഐക്യമലയാള പ്രസ്ഥാനത്തിന്റെ പരാതി. പബ്ലിക് സര്‍വീസ് കമ്മിഷന്‍ നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്രൈമറി അധ്യാപക പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കിയെന്നാണ് പരാതി. ഇതിനെ തുടര്‍ന്ന് പി എസ് സിക്കെതിരെ മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കാനൊരുങ്ങി ഐക്യമലയാള പ്രസ്ഥാനം.

പി എസ് സി നടപടിക്കെതിരെ ഐക്യമലയാള പ്രസ്ഥാനം തുടങ്ങിയ പ്രതിഷേധ പരിപാടി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്‍പി, യുപി സ്‌കൂളുകളിലെ അധ്യാപക തസ്തികയിലേക്ക് പി എസ് സി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയുടെ സിലബസിനെ കുറിച്ചാണ് പരാതി ഉയരുന്നത്. 

News, Kerala, Thiruvananthapuram, PSC, Petition, Chief Minister, Exam, Teacher, Education, Career, Malayalam, The Ikyamalayala Prasthanam is ready to file a petition to the Chief Minister against the PSC

പരീക്ഷാ വിഷയങ്ങളുടെ പട്ടികയില്‍ നിന്ന് മലയാള ഭാഷയെ ഒഴിവാക്കിയെന്നാണ് ഐക്യമലയാള പ്രസ്ഥാനം പ്രവര്‍ത്തകരുടെ പരാതി. മാതൃഭാഷാ പരിജ്ഞാനം ഇല്ലാത്തവര്‍ അധ്യാപകരായെത്തിയാല്‍ കുട്ടികളുടെ ഭാവനയെയും സര്‍ഗശേഷിയെയും അത് പ്രതികൂലമായി ബാധിക്കുമെന്ന വാദമാണ് മലയാള ഭാഷാ സ്‌നേഹികള്‍ ഉയര്‍ത്തുന്നത്. പി എസ് സി നടപടിക്കെതിരെ ഓണ്‍ലൈന്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് ഓണ്‍ലൈനിലൂടെ ഭീമ ഹര്‍ജി നല്‍കുന്നത്.

Keywords: News, Kerala, Thiruvananthapuram, PSC, Petition, Chief Minister, Exam, Teacher, Education, Career, Malayalam, The Ikyamalayala Prasthanam is ready to file a petition to the Chief Minister against the PSC

Post a Comment