രൂക്ഷമായ കടലാക്രമണത്തില്‍ താനൂര്‍ ഹാര്‍ബറില്‍ വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നു

താനൂര്‍: (www.kvartha.com 20.09.2020) രൂക്ഷമായ കടലാക്രമണത്തില്‍ താനൂര്‍ ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നു. ശനിയാഴ്ച രാത്രിയിലുണ്ടായ രൂക്ഷമായ കടലാക്രമണത്തിലാണ് ആറ് ഒഴുക്കല്‍ തോണികളും മത്സ്യബന്ധന ഉപകരണങ്ങളും തകര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മത്സ്യബന്ധന ഉപകരണങ്ങള്‍ തകര്‍ന്നത് മത്സ്യ തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടത്. 

അരക്കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. പൗറകത്ത് അലിമോന്‍, ചെറിയകത്ത് ബഷീര്‍, മാളിയേക്കലത്ത് അലി, ആലിക്കക്കാന്റെ പുരക്കല്‍ ഖാദര്‍, ചെറുപുരക്കല്‍ അയ്യൂബ്, ചീരന്‍കടപ്പുറം ഹുസൈന്‍ എന്നിവരുടെ വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളുമാണ് തകര്‍ന്നത്.

News, Kerala, Sea, Rain, Fishermen, Sea attack, Tanur, Sea erosion in Tanur

Keywords: News, Kerala, Sea, Rain, Fishermen, Sea attack, Tanur, Sea erosion in Tanur

Post a Comment

Previous Post Next Post