Follow KVARTHA on Google news Follow Us!
ad

പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില വഷളായെന്നും മികച്ച ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് സമരജ്വാല സംഘടിപ്പിച്ചു

പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില House arrest, PDP, LDF, UDF, Banglore, Trail, Apex court, Blast, NIA, Congress
വര്‍ക്കല(തിരുവനന്തപുരം): (www.kvartha.com 17.09.2020) പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനില വഷളായെന്നും മികച്ച ചികിത്സ നല്‍കി ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് വര്‍ക്കലയില്‍ സമരജ്വാല സംഘടിപ്പിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. ഉമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായാണ് മഅ്ദനി അവസാനം കേരളത്തിലെത്തിയത്. വര്‍ക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവ, നടയറ, ഇലകമണ്‍, പാലച്ചിറ, വെട്ടൂര്‍, കല്ലമ്ബലം, മടവൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രതിഷേധവുമായി നില്‍പ് സമരവും പ്രകടനങ്ങളും നടന്നു.

പാലച്ചിറ നടന്ന സമരം പിടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി നടയറ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ കലാം പൊലീസ് മുക്ക്, സംസാര്‍ ഇടവ, നസീം തോളൂര്‍, യൂനുസ് കക്കോട്, പാലച്ചിറ അന്‍സാരി, അന്‍വര്‍ നടയറ, ഷാജി ഹക്കിം, അന്‍സാരി സംസംനഗര്‍, അബ്ദുല്‍ സലാം, കുമാര്‍, സജീര്‍ രാമന്തളി, ശശി മുട്ടപ്പലം, സനീര്‍ ഇടവ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ വേണ്ടപ്പെട്ടവനായിരുന്നു മഅ്ദനി. പക്ഷെ, തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനായിരുന്നു പിന്തുണ നല്‍കിയത്. പൊന്നാനിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരസ്യ പിന്തുണയും നല്‍കി. പിന്നീട് ഇടതുപക്ഷം മഅ്ദനിയുമായി അകലുകയായിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി ഇടപെടാമെന്ന് ഇടത് വലത് സര്‍ക്കാരുകള്‍ പലപ്പോഴും വാദ്ഗാനം നല്‍കിയിരുന്നു. കോണ്‍ഗ്രസ് കര്‍ണടകത്തില്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ പോലും അതിന് ശ്രമിച്ചില്ല. 

PDP wants to save Abdulnazar Madani from Banglore house arrest, House arrest, PDP, LDF, UDF, Banglore, Trail, Apex court, Blast, NIA, Congress, Kerala, News



ബംഗളൂരു സ്ഫോടന കേസില്‍ വിചാരണത്തടവുകാരനായി മഅ്ദനി കഴിയാന്‍ തുടങ്ങിയിട്ട് ഒരുപതിറ്റാണ്ട് പിന്നിടുന്നു. കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ വിചാരണ തടവുകാരനായി ഒന്‍പത് വര്‍ഷം കഴിഞ്ഞ ശേഷം കോടതി നിരപരാധിയെന്ന് കണ്ടെത്തി മോചിപ്പിച്ചതിന് പിന്നാലെയാണ് ബാംഗ്ലൂര്‍ സ്ഫോടന കേസിലും കുരുക്കിയത്. എന്‍ഐഎ കോടതി വിചാരണ അനന്തമായി നീളുന്നതിനെതിരെ സുപ്രീംകോടതി തന്നെ രംഗത്തെത്തിയിരുന്നു. 2014ല്‍ നാല് മാസത്തിനകം കേസ് തീര്‍ക്കാമെന്ന് അന്വേഷണ സംഘം നല്‍കിയ സത്യവാങ്മൂലവും നടപ്പായില്ല. കേസിന്റെ നടപടിക്രമങ്ങള്‍ മൂന്നാം ഘട്ടത്തിലെത്തിയപ്പോള്‍ സുപ്രീംകോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. അന്ന് മുതല്‍ ബംഗളൂരുവിലെ വീട്ടില്‍ തടവില്‍ കഴിയുകയാണ് 54 കാരനായ മഅ്ദനി. 

Keywords: PDP wants to save Abdulnazar Madani from Banglore house arrest, House arrest, PDP, LDF, UDF, Banglore, Trail, Apex court, Blast, NIA, Congress, Kerala, News

Post a Comment