Follow KVARTHA on Google news Follow Us!
ad

യൂട്യൂബ് വീഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചു; വിജയ് പി നായര്‍ക്കെതിരെ പുതിയ കേസ്

സ്ത്രീകള്‍ക്കെതിരെ Abused, New case against Vijay P Nair who abused women in YouTube video #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 30.09.2020) സ്ത്രീകള്‍ക്കെതിരെ യൂട്യൂബിലൂടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായര്‍ക്കെതിരെ പുതിയ കേസ്. സൈനികരെ അപകീര്‍ത്തിപ്പെടുത്തിയെന്ന വീഡിയോയ്ക്കാണ് പുതിയ കേസെടുത്തിരുക്കുന്നത്. സൈബര്‍ പോലീസാണ് വിജയ് പി നായര്‍ക്കെതിരെ കേസെടുത്തത്. തിരുവനന്തപുരത്തെ ഒരു സൈനിക സംഘടനയാണ് ഇന്നലെ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയത്.

News, Kerala, State, Thiruvananthapuram, Case, YouTube, Police, Soldiers, Women, Abused, New case against Vijay P Nair who abused women in YouTube video


അതേസമയം, വിജയ് പി നായരെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. നിയമം കയ്യിലെടുക്കാന്‍ സ്ത്രീക്കും പുരുഷനും അധികാരമില്ല. യൂട്യൂബര്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

Keywords: News, Kerala, State, Thiruvananthapuram, Case, YouTube, Police, Soldiers, Women, Abused, New case against Vijay P Nair who abused women in YouTube video

Post a Comment