Follow KVARTHA on Google news Follow Us!
ad

കെ എസ് ആര്‍ ടി സി ബസിനു മുന്നിലൂടെ അഭ്യാസപ്രകടനം; യുവാവിന് 10,500 രൂപ പിഴ

കെ എസ് ആര്‍ ടി സി ബസിനു മുന്നിലൂടെ അഭ്യാസപ്രകടനം നടത്തിയ യുവാവിന് Payyannur,News,Local News,Complaint,KSRTC,bus,bike,Passengers,Kerala,
പയ്യന്നൂര്‍: (www.kvartha.com 30.09.2020) കെ എസ് ആര്‍ ടി സി ബസിനു മുന്നിലൂടെ അഭ്യാസപ്രകടനം നടത്തിയ യുവാവിന് 10,500 രൂപ പിഴ. പെരുമ്പ മുതല്‍ വെള്ളൂര്‍ വരെ ബസിന് സൈഡ് കൊടുക്കാതെ ഇയാള്‍ ഇരുചക്ര വാഹനം ഓടിക്കുകയായിരുന്നു. സംഭവം യാത്രക്കാരില്‍ ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഇട്ടിരുന്നു.

വീഡിയോ വൈറലാവുകയും ചെയ്തു. കോത്തായി മുക്കിലുള്ള പ്രവീണ്‍ എന്ന യുവാവിനാണ് പിഴ ചുമത്തിയത്. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് എടിഒ വീഡിയോ ഉള്‍പ്പെടെ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ക്ക് പരാതി നല്‍കി.



പരാതി പരിശോധിച്ചപ്പോള്‍ പയ്യന്നൂര്‍ സബ് ആര്‍ടി ഓഫിസ് പരിധിയിലുള്ള കേസാണെന്ന് മനസ്സിലാവുകയും യുവാവിനെ ഓഫിസ് പരിസരത്തേക്ക് വിളിച്ചു വരുത്തി പിഴ ഈടാക്കി താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.

Keywords: Man fined 10,500 rupee for dangerous driving, Payyannur,News,Local News,Complaint,KSRTC,Bus,Bike,Passengers,Kerala.

Post a Comment