Follow KVARTHA on Google news Follow Us!
ad

പതിനാറുകാരന്റെ അന്നനാളത്തില്‍ കുടുങ്ങിയ കോഴിയിറച്ചിയിലെ എല്ല് കിംസ്‌ഹെല്‍ത്തില്‍ എന്‍ഡോസ്‌കോപ്പിയിലൂടെ നീക്കം ചെയ്തു

ഭക്ഷണം കഴിക്കുന്നതിനിടെ പതിനാറുകാരന്റെ അന്നനാളത്തില്‍ കുടുങ് Kerala, Health, hospital, Treatment, Kochi, News, KIMSHEALTH successfully removes chicken
തിരുവനന്തപുരം: (www.kvartha.com 12.09.2020) ഭക്ഷണം കഴിക്കുന്നതിനിടെ പതിനാറുകാരന്റെ അന്നനാളത്തില്‍ കുടുങ്ങിയ കോഴിയിറച്ചിയിലെ എല്ല് കിംസ്‌ഹെല്‍ത്തില്‍ അപകട രഹിതമായി നീക്കം ചെയ്തു. പത്തനാപുരം സ്വദേശിയുടെ അന്നനാളത്തില്‍ മൂന്ന് ഇടത്തായി കുത്തിതറച്ച നിലയിലായിരുന്നു മൂന്നു അഗ്രങ്ങളോടുകൂടിയ കോഴിയുടെ കഴുത്തെല്ല് (വിഷ്‌ബോണ്‍) കാണപ്പെട്ടത്. കിംസ്‌ഹെല്‍ത്തിലെ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്റോളജിസ്റ്റ് ഡോ. മധു ശശിധരനാണ് എന്‍ഡോസ്‌കോപ്പിയിലൂടെ വിജയകരമായി എല്ല് നീക്കം ചെയ്ത്.



എല്ല് കുടുങ്ങി രണ്ട് ദിവസം കഴിഞ്ഞ് ഭക്ഷണം കഴിക്കാനാവാതെ കടുത്തവേദനയോടെയായിരുന്നു രോഗി കിംസ്‌ഹെല്‍ത്തിലെത്തിയത്. തുടര്‍ന്ന് വിശദമായ പരിശോധനയിലൂടെ അന്നനാളത്തില്‍ എല്ല് കണ്ടെത്തുകയായിരുന്നു. പൊട്ടുകയോ പൊടിയുകയോ ചെയ്യാതെ അതേപടി നീക്കം ചെയ്ത എല്ലിന് അഞ്ചു സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നതായി ഡോ.മധു ശശിധരന്‍ വ്യക്തമാക്കി. വീടിനടുത്തുള്ള ഇഎന്‍ടി സ്‌പെഷലിസ്റ്റ് റെഫര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു രോഗി കിംസ്‌ഹെല്‍ത്തിലെത്തിയത്. അന്നുതന്നെ എല്ല് നീക്കം ചെയ്ത് വീട്ടിലേക്ക് തിരിച്ചയക്കാനായതായും ഡോക്ടര്‍ പറഞ്ഞു.


ഭക്ഷണത്തിലെ എന്തു സാധനവും തൊണ്ടയില്‍ കുടുങ്ങുകയാണെങ്കില്‍ അധികം വൈകാതെ രോഗിയെ ആശുപത്രിയിലെത്തിച്ച് അവ നീക്കം ചെയ്തില്ലെങ്കില്‍ നെഞ്ചിലേക്കും കഴുത്തിലേക്കും അണുബാധ വ്യാപിക്കുമെന്നും സങ്കീര്‍ണപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

Keywords: Kerala, Health, hospital, Treatment, Kochi, News, KIMSHEALTH successfully removes chicken bone from 16-year-old’s throat using Endoscopy.

Post a Comment