Follow KVARTHA on Google news Follow Us!
ad

പിതാവിനെ വടികൊണ്ട് ക്രൂരമായി മര്‍ദിക്കുന്നത് അയല്‍വീട്ടിലെ കുട്ടി മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; മകന്‍ അറസ്റ്റില്‍

പിതാവിനെ വടികൊണ്ട് ക്രൂരമായി മര്‍ദിക്കുന്നത് അയല്‍വീട്ടിലെ കുട്ടി News,Local-News,Arrested,attack,Police,Mobile Phone,Missing,Kerala,
തിരുവല്ല: (www.kvartha.com 19.09.2020) പിതാവിനെ വടികൊണ്ട് ക്രൂരമായി മര്‍ദിക്കുന്നത് അയല്‍വീട്ടിലെ കുട്ടി മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുമാസത്തിനുശേഷം പ്രതി പിടിയില്‍. കവിയൂര്‍ കണിയാമ്പാറ കൊടിഞ്ഞൂര്‍ പനങ്ങായില്‍ ഏബ്രഹാം ജോസഫിനെ മര്‍ദിച്ച കേസില്‍ മകന്‍ അനില്‍ (37) ആണ് പിടിയിലായത്. മൂന്നു മാസമായി അനില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ പിതാവും മകനും മാത്രമാണ് താമസം. വൈകിട്ട് മദ്യപിച്ചെത്തിയ അനില്‍ വടിയുപയോഗിച്ച് പിതാവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്.

അയല്‍വീട്ടിലെ കുട്ടി സംഭവം കാണാനിടയാകുകയും ഇതു മൊബൈലില്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതോടെ പൊലീസ് കേസെടുക്കുകയും ഏബ്രഹാം ജോസഫിനെ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ അനാഥമന്ദിരത്തിലാക്കുകയും ചെയ്തിരുന്നു. ഇതിനിടെ അനില്‍ ഒളിവില്‍ പോയി.



എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത അനിലിനെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. ചങ്ങനാശേരിയിലെ വിവിധ സ്ഥാപനങ്ങളില്‍ മാറിമാറി ജോലി നോക്കി വരികയായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് പരിശോധന നടത്തിയശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ പി എസ് വിനോദ്, എസ് ഐ ആദര്‍ശ്, സിപിഒമാരായ മനോജ്, രഞ്ജിത്, പീറ്റര്‍ദാസ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

Keywords: Kerala man arrested for allegedly beating father, News,Local-News,Arrested,Attack,Police,Mobile Phone,Missing,Kerala.

Post a Comment