Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ നിന്നും ബി ജെ പി ദേശീയ നേതൃതലത്തില്‍ തിളങ്ങാന്‍ എ പി അബ്ദുള്ളക്കുട്ടി; മുഖ് താര്‍ അബ്ബാസ് നഖ് വിക്കു ശേഷം അവതരിപ്പിക്കുന്ന പുതിയ ന്യൂനപക്ഷ സമുദായമുഖം

കണ്ണൂരില്‍ നിന്നും ബി ജെ പി ദേശീയ നേതൃതലത്തില്‍ തിളങ്ങാന്‍ എ പി Kannur,News,Politics,BJP,A.P Abdullakutty,kerala
കണ്ണൂര്‍: (www.kvartha.com 26.09.2020) കണ്ണൂരില്‍ നിന്നും ബി ജെ പി ദേശീയ നേതൃതലത്തില്‍ തിളങ്ങാന്‍ എ പി അബ്ദുള്ളക്കുട്ടി മാറുന്നു. ബി ജെ പി ദേശീയ തലത്തില്‍ മുഖ് താര്‍ അബ്ബാസ് നഖ് വിക്കു ശേഷം അവതരിപ്പിക്കുന്ന പുതിയ ന്യൂനപക്ഷ സമുദായമുഖമായി എ പി അബ്ദുള്ളക്കുട്ടി മാറുകയാണ്. നേരത്തെ സി പി എം കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു വരവെ ഈ പാര്‍ട്ടികളില്‍ കാര്യമായ പദവി അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചിരുന്നില്ല.

പാര്‍ലമെന്ററി രംഗത്ത് എം പി, എം എല്‍ എ എന്നീ പദവികള്‍ വഹിച്ചുവെന്നല്ലാതെ സംഘടനാ തലത്തില്‍ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് പദവി മാത്രമേ അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചിരുന്നുള്ളൂ. സി പി എമ്മിലും കോണ്‍ഗ്രസിലും സംഘടനാ രംഗത്ത് കാര്യമായ പദവികളൊന്നുമില്ലാതിരുന്ന അബ്ദുള്ളക്കുട്ടിക്ക് സംഘടനാ തലത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നത് ബിജെപിയില്‍ ചേര്‍ന്നതിനു ശേഷം മാത്രമാണ്. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷരിലൊരാളായ അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വത്തിന്റെ പ്രത്യേക താല്‍പര്യമാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാന പദവിയിലെത്തുന്നത്.



ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളെ ഡെല്‍ഹിയിലാണ് പ്രഖ്യാപിച്ചത്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 12 ഉപാധ്യക്ഷന്‍മാരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഛത്തീസ് ഗഡ് മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുന്‍ കേന്ദ്ര മന്ത്രി രാധാമോഹന്‍ സിംഗ് തുടങ്ങിയവര്‍ ഉപാധ്യക്ഷന്‍മാരാണ്. കോണ്‍ഗ്രസില്‍ നിന്നും ബി ജെ പിയില്‍ ചേര്‍ന്ന ടോം വടക്കന്‍ പാര്‍ട്ടി വക്താവായി നിയമിതനായി.

Keywords: Kerala leader Abdullakutty named BJP national vice president, Vadakkan gets spokesperson post, Kannur,News,Politics,BJP,A.P Abdullakutty,Kerala.

Post a Comment