കര്‍ണടകയില്‍ ക്ഷേത്രത്തിനുള്ളില്‍ 3 പൂജാരിമാരുടെ മൃതദേഹങ്ങള്‍ തലയറുത്തനിലയില്‍ കാണപ്പെട്ടു

മാണ്ഡ്യ: (www.kvartha.com 11.09.2020) കര്‍ണടകയില്‍ ക്ഷേത്രത്തിനുള്ളില്‍ 3 പൂജാരിമാരുടെ മൃതദേഹങ്ങള്‍ തലയറുത്തനിലയില്‍ കാണപ്പെട്ടു. മാണ്ഡ്യ ഗുട്ടുലു ശ്രീ അരകേശ്വര ക്ഷേത്രവളപ്പിലാണ് മൂന്നുപേരുടേയും മൃതദേഹങ്ങള്‍ തലയറുത്തനിലയില്‍ കാണപ്പെട്ടത്. അരകേശ്വര ക്ഷേത്രത്തിലെ പൂജാരിമാരായ ആനന്ദ് (42), ഗണേഷ് (55), പ്രകാശ് (60) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദ് ക്ഷേത്ര പൂജാരിയുടെ മകനാണ്. മൂന്നുപേരും ബന്ധുക്കളാണ്. മൂന്നുപേരും ക്ഷേത്രത്തിനുള്ളില്‍ തന്നെയായിരുന്നു കിടന്നുറങ്ങാറുള്ളത്.

സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി അഞ്ച് പൊലീസ് ടീം രൂപീകരിച്ചതായി മാണ്ഡ്യ പൊലീസ് സൂപ്രണ്ട് കെ പരശുരാമ പറഞ്ഞു. കൊലപാതകമാണെന്ന് വ്യക്തമായെന്നും കൊലപാതക ലക്ഷ്യം മോഷണമാണെന്ന് സംശയിക്കുന്നതായും മാണ്ഡ്യ എസ് പി വ്യക്തമാക്കി.

 Karnataka: 3 priests found dead at Mandya temple, Karnataka, News, Local-News, Dead Body, Death, Police, Probe, Temple, theft, National.

ക്ഷേത്ര ഭണ്ഡാരത്തിലെ പണം മുഴുവന്‍ കടത്തിക്കൊണ്ടു പോയിട്ടുണ്ട്. ഏതാനും ചില്ലറത്തുട്ടുകള്‍ മാത്രമാണ് ഭണ്ഡാരത്തില്‍ അവശേഷിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് കൊലപാതകം നടന്നിരിക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. മാണ്ഡ്യ ലോക്സഭാ എം പിയും നടിയുമായ സുമലതയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Karnataka: 3 priests found dead at Mandya temple, Karnataka, News, Local-News, Dead Body, Death, Police, Probe, Temple, theft, National

Keywords: Karnataka: 3 priests found dead at Mandya temple, Karnataka, News, Local-News, Dead Body, Death, Police, Probe, Temple, theft, National.

Post a Comment

Previous Post Next Post